ചിക്കന്‍ അവിയല്‍ വേറെ ലെവലാണ് മക്കളേ… കിടിലന്‍ രുചിയും

പച്ചക്കറി കൊണ്ടുള്ള അവിയല്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചിക്കന്‍കൊണ്ടുള്ള അവിയല്‍ നിങ്ങള്‍ എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ? ചിക്കന്‍ അവിയല്‍ നല്ല കിടിലന്‍ രുചിയില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. ചിക്കന്‍ – 200 ഗ്രാം

2. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

3. ഉപ്പ് – 1 ടീസ്പൂണ്‍

4. കുമ്പളങ്ങ – 100ഗ്രാം

5. കൊത്തമരാ – 100 ഗ്രാം

6. ചേന – 150 ഗ്രാം

7. നാളികേരം – 1

8. പച്ചമുളക് – 5 എണ്ണം

9. പുളിയുള്ള തൈര് – 2 ടേബിള്‍ സ്പൂണ്‍

10. കറിവേപ്പില

11. വെളിച്ചെണ്ണ – 1 ടീ സ്പൂണ്‍

12. വെള്ളം – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കന്‍ മഞ്ഞള്‍ പൊടിയും 1/2 ടീ സ്പൂണ്‍ ഉപ്പും 1/2 കപ്പ് വെള്ളവും ഒഴിച്ച് വേവിക്കുക.

6-7 മിനിറ്റിനുള്ളില്‍ ചിക്കന്‍ വെന്തിട്ടുണ്ടാവും.
അതിന് ശേഷം കുമ്പളങ്ങ, കൊത്തമരാ, ചേന എന്നിവ 1/2 ടീ സ്പൂണ്‍ ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇതില്‍ വെള്ളം ചേര്‍ക്കരുത്.

10 മിനിറ്റോളം അടച്ച് വെച്ച് ചെറിയ തീയില്‍ വേവിക്കുക.

വെന്ത് കഴിയുമ്പോള്‍ അതിലേക്ക് ചിക്കന്‍ വേവിച്ചത് ചേര്‍ത്ത് 2 മിനിറ്റ് അടച്ച് വെക്കുക.

ഇതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചത് ചേര്‍ക്കുക.

Also Read : ചൂട് കാരണം പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ലേ ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

ഇതിലും വെള്ളം ചേര്‍ക്കാതെ വേണം ചതച്ചെടുക്കാന്‍. എല്ലാം നന്നായി ചേര്‍ത്ത് ഇളക്കുക. 5 മിനിറ്റ് അടച്ച് വെക്കുക.

നാളികേരം ചിക്കനിലും പച്ചക്കറികളിലും നന്നായി പിടിച്ചു കിട്ടും.

ഇതിലേക്ക് പുളിച്ച തൈര് ചേര്‍ത്ത് ഇളക്കുക. ശേഷം കറിവേപ്പിലയും, വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News