വിഷുവിന് രാവിലെ നല്ല മൊരിഞ്ഞ മസാല ദോശ ആയാലോ ?

വിഷുവിന് രാവിലെ നല്ല മൊരിഞ്ഞ മസാല ദോശ ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ മസാല ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ദോശയ്ക്ക് വേണ്ട ചേരുവകള്‍

ദോശ മാവ് – 1 ലിറ്റര്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

നെയ്യ് – ആവശ്യത്തിന്

മസാല തയാറാക്കാന്‍ വേണ്ട ചേരുവകള്‍

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

വറ്റല്‍ മുളക് – 4 എണ്ണം

കറിവേപ്പില – 2 തണ്ട്

ഇഞ്ചി (ചെറുതായി അരിഞ്ഞത്)- 1 ½ ടേബിള്‍ സ്പൂണ്‍

പച്ചമുളക് – 4 എണ്ണം

സവാള – 4 എണ്ണം

ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)- 4 എണ്ണം വലുത്

കാരറ്റ് – 1

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

മല്ലിയില – ½ കപ്പ്

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

മസാല തയാറാക്കുന്ന വിധം

ഒരു ഫ്രൈ പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂണ്‍ കടുക് ഇട്ട് പൊട്ടിക്കുക.

കടുക് പൊട്ടിക്കഴിയുമ്പോള്‍ തീ കുറയ്ക്കാം.

അതിനുശേഷം നാല് വറ്റല്‍മുളക്, കുറച്ച് കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ഇട്ട് ഇതെല്ലാം ഒന്ന് വാടിക്കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ക്കാം.

സവാള പെട്ടെന്ന് വഴന്നു വരാന്‍ വേണ്ടി ഉപ്പ് ചേര്‍ത്തു കൊടുക്കാം.

ഇതിന്റെ കൂടെ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് ഇളക്കുക.

ഇത് വഴന്ന് വരുന്ന സമയത്ത് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലി കളയാം.

ഇനി സവാളയിലേക്ക് നമുക്ക് കാല്‍ കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം.

അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം.

അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്തിളക്കുക.

ഇനി ഒരു അരക്കപ്പ് വെള്ളം കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.

കുറച്ചു മല്ലിയില കൂടി ചേര്‍ക്കാം. ഇനി ഉപ്പും വെള്ളവും വേണമെങ്കില്‍ ആവശ്യത്തിന് വീണ്ടും ചേര്‍ക്കുക. മസാല റെഡി

ഇനി നമുക്ക് ദോശ റെഡിയാക്കാം

ദോശക്കല്ല് നന്നായി ചൂടായശേഷം നല്ലെണ്ണ തൂത്ത് കൊടുക്കുക.

കല്ല് നന്നായി ചൂടായിരിക്കുകയാണെങ്കില്‍ ദോശ നന്നായി പരത്താന്‍ പറ്റില്ല.

അപ്പോള്‍ ആ ചൂടൊന്നു കുറയ്ക്കാന്‍ വേണ്ടി കുറച്ച് വെള്ളം ദോശക്കല്ലിലേക്ക് ഒഴിച്ചു പരത്തുക

ദോശ മാവ് ഒഴിച്ച് ചെറുതായി ഒന്ന് വാടിതുടങ്ങുമ്പോള്‍ കുറച്ച് നെയ്യ് ഒഴിക്കുക.

മൊരിഞ്ഞു വരുന്ന ദോശയിലേക്ക് മസാല മിക്‌സ് വച്ച് മടക്കി എടുക്കുക. ഈ സമയം തീ കുറച്ച് വയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News