ബ്രേക്ക്ഫാസ്റ്റിനൊരുക്കാം കിടിലന്‍ രുചിയില്‍ ഉള്ളി ദോശ

ബ്രേക്ക്ഫാസ്റ്റിനൊരുക്കാം കിടിലന്‍ രുചിയില്‍ ഉള്ളി ദോശ. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല മൊരിഞ്ഞ ഉള്ളിദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. എണ്ണ – പാകത്തിന്

2. ദോശമാവ് – അര ലീറ്റര്‍

3. ഉള്ളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്

മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ദോശക്കല്ലില്‍ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക.

ഇതിനു മുകളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം.

എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോള്‍ ചൂടോടെ വിളമ്പാം.

Also Read : ദോശമാവ് അമിതമായി പുളിച്ചുപോയോ? ടെന്‍ഷനടിക്കേണ്ട, ഇതാ ഒരു അടുക്കളവിദ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News