ചൂട് വെള്ളവും പച്ചവെള്ളവും വേണ്ടേ വേണ്ട ! വെള്ളം തൊടാതെ തയ്യാറാക്കാം നല്ല സോഫ്റ്റ് ഇടിയപ്പം

വെള്ളം തൊടാതെ തയ്യാറാക്കാം നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഒരുതുള്ളി വെള്ളം ഉപയോഗിക്കാതെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇടിയപ്പം നമുക്ക് സിംപിളായി തയ്യാറാക്കാം. ഇടിയപ്പം ഉണ്ടാക്കാന്‍ ചൂടുവെള്ളത്തിനും പച്ചവെള്ളത്തിനും പകരം നല്ല തേങ്ങാപാല്‍ ഒഴിച്ച് ഒന്ന് കുഴച്ചാല്‍ മതിയാകും.

തേങ്ങാപ്പാലില്‍ കുഴച്ചെടുക്കുമ്പോള്‍ ഇടിയപ്പത്തിന്റെ ടേസ്റ്റ് കൂടുകയും നല്ല സോഫ്റ്റുമായിരിക്കും. തേങ്ങാപ്പാലില്‍ കുഴച്ചാല്‍ മാവ് ഒട്ടും കട്ടിയാവുകയുമില്ല. ഇനി വെളിച്ചെണ്ണക്ക് പകരം നെയ്യ് ഉപയോഗിച്ച് കുഴച്ചു നോക്കൂ അപ്പോഴും ഇടിയപ്പത്തിന്റെ സോഫ്റ്റ്‌നസും ടേസ്റ്റും കൂടും.

Also Read : മുഖം തിളങ്ങാന്‍ മാതളനാരങ്ങ ഫേസ്പാക്ക്

ഇടിയപ്പത്തിന് മാവ് തയ്യാറാക്കുമ്പോള്‍ അല്‍പം ചോറ് കൂടി ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് പരുവത്തിലാക്കി കൂട്ടിക്കുഴച്ചാലും ഇടിയപ്പം നല്ല സോഫ്റ്റ് ആയി മാറും. ഇനി ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത് ഈ പറഞ്ഞ ടിപ്‌സുകള്‍ ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കൂ, നല്ല കിടിലന്‍ ഇടിയപ്പം തയ്യാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News