നല്ല കൊഴുപ്പ് കൂടിയ കറികള്‍ക്കായി പൊതുവേ തേങ്ങ അരച്ച് ചേര്‍ക്കുകയാണ് പതിവ്. എന്നാല്‍ എല്ലാ ദിവസവും അമിതമായി തേങ്ങ ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും അത്ര നല്ലതല്ല. അത് അറിയാമെങ്കില്‍ക്കൂടി തേങ്ങയുടെ ഉപയോഗം കുറയ്ക്കാന്‍ നമുക്ക് സാധിക്കാറില്ല.
എന്നാല്‍ തേങ്ങ അരയ്ക്കാതെയും നമുക്ക് കറിയുടെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. എങ്ങനെയാണെന്നല്ലേ ? പറഞ്ഞുതരാം. തേങ്ങ അരയ്ക്കാതെതന്നെ വളരെ എളുപ്പത്തില്‍ നമുക്ക് കറി നല്ല കൊഴുപ്പുള്ളതാക്കാന്‍ കഴിയും. അതിനായി ഉള്ളി മാത്രം അടുക്കളയിലുണ്ടായാല്‍ മതി. ഉള്ളി ഉപയോഗിച്ചാല്‍ തേങ്ങ അരയ്ക്കാതെ തന്നെ കറി കൊഴുപ്പുള്ളതാക്കാം.
Also Read : അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി
കറിക്ക് തേങ്ങാ ചേര്‍ക്കാതെ കൊഴുപ്പ് കിട്ടാന്‍ ഉള്ളി അരച്ചു ചേര്‍ത്താല്‍ മാത്രം മതിയാകും. തേങ്ങ അരച്ച് അല്ലാതെയോ ചേര്‍ക്കുന്നതിന് പകരം അതേസമയത്ത് ഉള്ളിയോ സവാളയോ നന്നായി അരച്ച് ചേര്‍ത്താല്‍ മതിയാകും. ഇതിലൂടെ തേങ്ങയുടെ അമിതമായ ഉപയോഗവും നമുക്ക് കുറയ്ക്കാന്‍ കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here