ചൂട് കാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് എല്ലാവരും നേരിടുന്നത്. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കുറച്ച് പരിഹാരമാകും. കട്ടി കുറഞ്ഞ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ വേണം ചൂട് കാലത്ത് കഴിക്കാൻ.ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം.
വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് പോഷകങ്ങൾ വേഗത്തിൽ നഷ്ടമാകും. നിർജ്ജലീകരണം വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവയെല്ലാം നല്ലതാണ്. ചക്കയും മാങ്ങയും തുടങ്ങി പഴവർഗത്തിൽപ്പെട്ടവയെല്ലാം പരമാവധി കഴിക്കുക. ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചുമെല്ലാം വേനല്‍ചൂട് കുറക്കാന്‍ ശരീരത്തെ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here