മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവർ കുറവല്ല. മുഖക്കുരു കുറയാൻ നമ്മൾ പല മാർഗങ്ങളും സ്വീകരിക്കും. വീട്ടിൽ പല പരീക്ഷണങ്ങളും നമ്മൾ നടത്തി നോക്കും. അതൊന്നും ഫലം കണ്ടില്ലെങ്കിൽ നമ്മൾ ഡോക്ടറെ പോയി കാണും. എത്രയൊക്കെ മരുന്ന് കഴിച്ചാലും ചില മുഖക്കുരുക്കൾ കുറയാറില്ല. അതിന്റെ കാരണം മറ്റൊന്നുമല്ല. അവ ചിലപ്പോൾ പാരമ്പര്യമോ, ജനിതകമോ ആവാം. പക്ഷെ ചില മുഖക്കുരുക്കളെ നമ്മുക്ക് ചില ഭക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ട് തടയാൻ കഴിയും. ഏതൊക്കെ ഭക്ഷണങ്ങൾ ഒഴുവാക്കിയാൽ മുഖക്കുരുവിനെ തടയാം എന്ന് നോക്കാം.
Also read:കൊളസ്ട്രോളിനെ പേടിക്കണ്ട; ഒരു തുള്ളി എണ്ണയില്ലാതെ മീൻ പൊരിക്കാം; റെസിപ്പി
കൂടുതലായി കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത കൂട്ടും. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാലും മുഖക്കുരു വരാനുള്ള സാധ്യത കൂടും. എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നതും മുഖക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കും.
കൂടിയ അളവില്‍ പഞ്ചസാരയുടെ ഉപയോഗം മുഖക്കുരു ഉണ്ടാക്കിയേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുമ്പോൾ ചര്‍മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യും. ഈ അധിക എണ്ണ ചര്‍മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാം.
Also read:കരൾ ഹെൽത്തിയാണോ? അല്ലെങ്കിൽ ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാം
പാലുത്പ്പന്നങ്ങളും ചിലരില്‍ മുഖക്കുരുവിന് കാരണമായേക്കാം. പാലും പാലുത്പ്പന്നങ്ങൾ ചര്‍മത്തില്‍ എണ്ണ ഉത്പാദനം വർധിപ്പിക്കും. അത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടും. അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ ഗുണം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here