തണുപ്പ് കാലത്ത് ശ്വാസ കോശ രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യത വളരെ കൂടുതലാണ്. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ശ്വാസകോശ സംബന്ധ രോഗമായ ബ്രോങ്കൈറ്റിസ് കാണപ്പെടാറുണ്ട്. ശ്വാസകോശത്തിലെ ശ്വാസ നാളികളിൽ ഉണ്ടാകുന്ന നീർക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ് ബ്രോങ്കൈറ്റിസ്. ചില ഭക്ഷണങ്ങളിലൂടെ നമ്മുക് ബ്രോങ്കൈറ്റിസിനെ തടയാൻ കഴിയും. അവ ഏതൊക്കെ ഭക്ഷണമാണെന്ന് നോകാം.
ഇഞ്ചി
ശ്വാസകോശ രോഗങ്ങൾക്ക് എന്നും ഇഞ്ചി വളരെ നല്ലതാണ്. ബ്രോങ്കൈറ്റിസിന് പുറമെ ശ്വാസകോശത്തിലെ മറ്റു പല ബുദ്ധിമുട്ടുകളും ഇഞ്ചിക്ക് പരിഹരിക്കാൻ കഴിയും. ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-മൈക്രോബിയൽ ഏജന്റുമായതിനാൽ, പ്രതിരോധശേഷി വർധിപ്പിച്ച് ശ്വാസകോശത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഇഞ്ചി സഹായിക്കും.
മഞ്ഞൾ
ശ്വാസകോശ സംരക്ഷണത്തിന് മറ്റൊരു മികച്ച സാധനമാണ് മഞ്ഞൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണം ചെയ്യും. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ സവിശേഷതകൾ കൂടുതലാണ് .
ആപ്പിൾ
അലർജികളിൽ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാൻ ആപ്പിളിന് സാധിക്കും. ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് ധാരാളം ഉള്ളതിനാൽ പല വിഷവസ്തുക്കളിൽ നിന്നും ആപ്പിൾ സംരക്ഷിക്കും. ശ്വാസകോശ അർബുദം തടയുന്നതിൽ ക്വെർസെറ്റിൻ വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നുണ്ട്.
ബീറ്റ്റൂട്ട്
ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഓക്സിജൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും ബീട്ട്റൂട്ട് സഹായിക്കും. ഇതിനുപുറമേ
ബീറ്റ്റൂട്ട് ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ്.
Also read: അരിപൊടി തന്നെ ധാരാളം; മുഖം തിളക്കമുള്ളതാക്കാം
വെളുത്തുള്ളി
വെളുത്തുള്ളി വളരെ മികച്ചൊരു ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്റിഫംഗൽ സുഗന്ധവ്യഞ്ജനമാണ് ഇത്. ഭക്ഷണം പാചകം ചെയ്യുമ്പോൽ ചേരുവകൾക്കൊപ്പം വെളുത്തുള്ളി ചേർക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here