ശരീരത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം ഗന്ഥി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഈ രണ്ടവസ്ഥയും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്.
ഹൈപ്പോതൈറോയ്ഡിസം മൂലം അമിതമായ ക്ഷീണം, ഭാരവര്‍ധന, വിഷാദരോഗം, വരണ്ട ചര്‍മ്മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശബ്ദമാറ്റം, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. ഹൈപ്പര്‍ തൈറോയ്ഡിസം മൂലം ഭാരനഷ്ടം, ഉത്കണ്ഠ, അമിതവിയര്‍പ്പ്, വര്‍ധിച്ച ഹൃദയമിടിപ്പ്, പേശികള്‍ക്ക് ദൗര്‍ബല്യം, ചൂട് സഹിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയ ഉണ്ടാകും.
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്.
സോയാ ഉല്‍പ്പന്നങ്ങള്‍
സോയാ ഉല്‍പ്പന്നങ്ങള്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇവ തകരാറിലാക്കും. അതിനാല്‍ സോയാ ബീന്‍സ്, സോയാ മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
സംസ്‌കരിച്ച ഭക്ഷണങ്ങളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
അമിതമായ ഉപ്പ്
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് തൈറേയ്ഡിന്റെ ആരോഗ്യത്തിന് നല്ലത്.
കോഫി
കോഫിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈന്‍ അടങ്ങിയ കോഫി പോലെയുള്ളവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തൈറോയ്ഡിന്റെ ആരോഗ്യത്തിന് നല്ലത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here