കിടക്കുന്നതിന് മുൻപ് ഐസ്ക്രീമും ചോക്ലേറ്റും കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി അത് വേണ്ട

sleep

ഉറക്കം ആരോഗ്യകരമായ ജീവിതരീതിയുടെ അടിസ്ഥാനമാണ്. നല്ല ഉറക്കമാണ് നല്ല ആരോഗ്യവാനായി മനുഷ്യനെ നിലനിർത്തുന്നത് . ഉറക്കക്കുറവാകട്ടെ തലവേദന മുതൽ ഹൃദ്രോഗം വരെ വിവിധ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും .കിടക്ക, ബെഡ്‌റൂമിലെ ലൈറ്റ്, അന്തരീക്ഷം, താപനില അങ്ങനെ പല കാര്യങ്ങളും ഉറക്കത്തെ സ്വാധീനിക്കുന്നതുപോലെ കഴിക്കുന്ന ഭക്ഷണവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഉറങ്ങുന്നതിന് മുമ്പ് ചില ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തകരാറിലാക്കും. അതിൽ പ്രധാനപ്പെട്ടതാണ് ഐസ്ക്രീമും ചോക്ലേറ്റും . ഇവ കൂടാതെ ഏതെല്ലാം ഭക്ഷണങ്ങളാണ് ഉറക്കത്തെ മോശമായി സ്വാധീനിക്കുക എന്ന് നോക്കാം.

തക്കാളി

തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിച്ച് ഉണർന്നിരിക്കാൻ നിങ്ങളെ സഹായിക്കുന്ന അമിനോ ആസിഡായ ടൈറാമിൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് തക്കാളി ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പറയുന്നത്. തക്കാളി അസിഡിക് സ്വഭാവമുള്ളതായതിനാൽ ഉറങ്ങുന്നതിന് മുമ്പ് ഇത് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കും അസിഡിറ്റിക്കും കാരണമാകും. ഇതേ കാരണം കൊണ്ടുതന്നെയാണ് ഉറങ്ങുന്നതിന് മുമ്പ് ഓറഞ്ച് പോലുള്ള സിട്രസ് അടങ്ങിയവ ഒഴിവാക്കണമെന്ന് പറയുന്നതും.

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡിൽ ധാരാളം ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇതിന്റെ ഗ്ലൈസെമിക് സൂചികയും (ജിഐ) വളരെ കൂടുതലാണ്. ഇത്തരം ഭക്ഷണം ഉറക്കക്കുറവിന് കാരണമായി പല ​ഗവേഷണങ്ങളും പറയുന്നുണ്ട്. ഉയർന്ന ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കാൻ കാരണമാകും. ഇത് ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാം.

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം ശരീരത്തിൽ ചൂട് വർദ്ധിക്കാൻ കാരണമാകും. ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണിത്. ചില എരിവുള്ള ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സിനും കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ദഹനക്കേട് ഉറക്കമില്ലാത്ത രാത്രിയിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഉറങ്ങുന്നതിന് മുമ്പ് ബങ്ക് ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നത്. നെഞ്ചെരിച്ചിൽ പോലെയുള്ള ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകും.

ഐസ്ക്രീം

അത്താഴത്തിന് ശേഷം ഒരു ബൗൾ ഐസ്ക്രീം കഴിക്കാം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അത് വേണ്ട. ഐസ്ക്രീമിൽ കൊഴുപ്പും പഞ്ചസാരയും കൂടുതലാണ്, ഇത് രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്. ധാരാളം കൊഴുപ്പടങ്ങിയ ഭക്ഷണം ശരിയായി ദഹിക്കണമെങ്കിൽ കൂടുതൽ സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണം കഴിക്കുന്നത് കൂടുതൽ നേരം ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നതാണ്. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും ഉറക്കമില്ലായ്മയ്ക്ക് കാരണമാണ്. ഇവ ഇൻസുലിൻ അളവിനെയും ബാധിക്കുമെന്നതിനാൽ ഉറക്കം അസ്വസ്ഥമാകും.

ചോക്ലേറ്റ്

ചില ചോക്ലേറ്റുകളിൽ ടൈറോസിൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന തിയോബ്രോമിൻ അടങ്ങിയിട്ടുള്ളതുകൊണ്ട് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഇവയിൽ അടങ്ങിയിട്ടുള്ള കഫീനും പഞ്ചസാരയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News