ഒരു മനുഷ്യന്‍റെ ആരോഗ്യത്തില്‍ പ്രധാനപ്പെട്ട ഘടകമാണ് രാവിലത്തെ ഭക്ഷണങ്ങള്‍. എന്നാല്‍ ബ്രേക്ക്ഫാസ്റ്റില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസറ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. ഫ്രൈ വിഭവങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകാമെന്നും പറയുന്നു.
സാന്‍ഡ്വിച്ച്
എളുപ്പത്തില്‍ കഴിക്കാവുന്നതും ഉണ്ടാക്കാനാവുന്നതും എന്നതാണ് സാന്‍ഡ്വിച്ചിനെ ബ്രേക്ക്ഫാസ്റ്റായി തിരഞ്ഞെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതിലെ വെണ്ണയും കൊഴുപ്പും ശരീരത്തിന് നല്ലതല്ല. പ്രാതലിന് സാന്‍ഡ്വിച്ച് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ശരിയായ വഴി.
ചീസ്, പനീര്‍
ചീസ്, പനീര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക. ചീസ് കഴിക്കുന്നത് കൊണ്ട് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പനീര്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുന്നതിന് കാരണമാകാമെന്നും പറയപ്പെടുന്നു.
സാലഡ്
രാവിലെ തന്നെ പച്ചക്കറി കഴിക്കുന്നത് നല്ല ശീലമല്ല. നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ള പച്ചക്കറി രാവിലെ തന്നെ കഴിക്കുന്നത് ദഹനപ്രശ്‌നം ഉണ്ടാക്കും. അസിഡിറ്റിക്കും കാരണമാകും. രാവിലെ തന്നെ വയറ് വേദനയോടെ തുടങ്ങുന്നത് ദിവസം മുഴുവനുമുള്ള അസ്വസ്ഥതയ്ക്ക് കാരണമാകും.
യോഗര്‍ട്ട്
വെറും വയറ്റില്‍ യോഗര്‍ട്ട് കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും. രാവിലെ ശരീരത്തിന് ആവശ്യമായ ഭക്ഷണം നല്‍കി പിന്നീട് യോഗര്‍ട്ട് കഴിക്കാം. എങ്കിലേ ഗുണം ലഭിക്കുകയുള്ളൂ.
കാപ്പി
വെറും വയറ്റില്‍ കാപ്പി ഒഴിച്ചു കൊടുക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.
വാഴപ്പഴം
മഗ്‌നീഷ്യവും പൊട്ടാസ്യവും കൂടുതലുള്ള വാഴപ്പഴം രാവിലെ കഴിക്കുന്നത് രക്തത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here