രാത്രിയിൽ കഴിക്കുന്ന ഭക്ഷണവും ഉറക്കവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? ഉണ്ട്! രാത്രിയിൽ അധികം ഹെവിയായിട്ടുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശീലമാണെങ്കിൽ അത് മാറ്റണം. കാരണം ദഹനപ്രക്രിയ കഠിനമാക്കുന്ന ഭക്ഷണങ്ങൾ രാത്രി കുറച്ച് കഴിക്കുന്നതാണ് നല്ലത്. ലഘു ഭക്ഷണങ്ങൾ രാത്രി ഭക്ഷണമായി കഴിക്കുന്നത് ഏറെ ഗുണകരമാണ്. അത്തരത്തിൽ കഴിക്കാൻ പറ്റുന്ന ചില പക്ഷങ്ങൾ നോക്കാം:
ഏത്തപ്പഴം, കിവി പഴം, ഓറഞ്ച്, ബെറി, കൈത ചക്ക അടക്കമുള്ള പഴങ്ങൾ രാത്രി കഴിക്കുന്നത് നല്ലതാണ്. ഓട്ട്സും രാത്രി ഭക്ഷണമാക്കാവുന്നതാണ്. പുഴുങ്ങിയ മുട്ട, ബദാം, കപ്പലണ്ടി എന്നിവയൊക്കെ രാത്രി കഴിക്കാം. ചപ്പാത്തി, ദോശ എന്നിവയും കഴിക്കാം.
അമിതമായി ചോറ് കഴിക്കുന്നതും, പൊറോട്ട, ബിരിയാണി, കുഴിമന്തി… പോലെ ഹെവിയായ ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്ന ഭക്ഷണങ്ങൾ പൂർണ്ണമായും രാത്രി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, ഒരിക്കലും ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ കിടക്കരുത്. ഉറങ്ങുന്നതിന് രണ്ട്-മൂന്ന് മണിക്കൂർ മുൻപ് വേണം രാത്രി ഭക്ഷണം കഴിക്കാൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here