പൊതുവേ ദോശയും ഇഡ്ഡലിയും പുട്ടുമൊക്കെയാണ് നമ്മുടെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍. എന്നാല്‍ചിലര്‍ ഇഷ്ടപ്പെടുന്നത് സാലഡും ജ്യൂസും ചീസുമൊക്കെ രാവിലെ കഴിക്കാനാണ്. എന്നാല്‍ അതൊന്നും ശരീരത്തിനും ആരോഗ്യത്തിനും അത്ര നല്ലതല്ല.
Also Read : അരിപ്പൊടിയുണ്ടോ വീട്ടില്‍? വെറും 5 മിനുട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നീര്‍ദോശ
രാവിലെ തന്നെ വയറ് നിറയെ എന്തെങ്കിലും കഴിക്കുകയല്ല, മറിച്ച് ശരീരത്തിന് വേണ്ടത് കഴിക്കുകയാണ് പ്രധാനം. ചില ഭക്ഷണ ശീലങ്ങള്‍ രാവിലെ തന്നെ ഒഴിവാക്കേണ്ടത് ഇതിന് അത്യന്താപേക്ഷിതമാണ്.അവ ഏതൊക്കെയാണെന്ന് നോക്കാം.
കാപ്പി
കടുപ്പമുള്ള കാപ്പി കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ വെറും വയറ്റില്‍ കാപ്പി ഒഴിച്ചു കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.
വാഴപ്പഴം
രാവിലെ തന്നെ വാഴപ്പഴം കഴിക്കുന്നതും നല്ല ശീലമല്ല. മഗ്‌നീഷ്യവും പൊട്ടാസ്യവും കൂടുതലുള്ള വാഴപ്പഴം രാവിലെ കഴിക്കുന്നത് രക്തത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.
സിട്രിക് പഴങ്ങള്‍
ജ്യൂസാക്കാതെ പഴങ്ങള്‍ കഴിക്കുക എന്ന് പറയുമ്പോള്‍, എല്ലാ പഴങ്ങളും രാവിലെ കഴിക്കാന്‍ യോഗ്യമല്ല. ഓറഞ്ച്, തക്കാളി പോലുള്ളവ രാവിലെ ഒഴിവാക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ നല്ലതാണെങ്കിലും ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും.
സാലഡ്
പച്ചക്കറി ശരീരത്തിന് നല്ലതാണ്. എന്നാല്‍ രാവിലെ തന്നെ അത് നല്ല ശീലമല്ല. നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ള പച്ചക്കറി രാവിലെ തന്നെ കഴിക്കുന്നത് ദഹനപ്രശ്‌നം ഉണ്ടാക്കും. അസിഡിറ്റിക്കും കാരണമാകും. രാവിലെ തന്നെ വയറ് വേദനയോടെ തുടങ്ങുന്നത് ദിവസം മുഴുവനുമുള്ള അസ്വസ്ഥതയ്ക്ക് കാരണമാകും.
ജ്യൂസ്
ആരോഗ്യകരമായ പ്രഭാത ഭക്ഷണം എന്ന് കരുതി ജ്യൂസുകള്‍ ഉള്‍പ്പെടുത്തുന്നവരാണ് മിക്കവരും. എന്നാല്‍ ഇതില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് ഇന്‍സുലിന്റെ തോത് ഉയര്‍ത്തും. പഴങ്ങള്‍ ജ്യൂസാക്കാതെ കഴിക്കുന്നതാണ് രാവിലെ നല്ലത്. കോളയും രാവിലെ കുടിക്കരുത്.
Also Read : ചപ്പാത്തിമാവ് കുഴച്ചുമടുത്തോ? മാവ് ഇനി ഈസിയായി മിക്‌സിയില്‍ കുഴയ്ക്കാം
സാന്‍ഡ്വിച്ച്
തിരക്കു പിടിച്ച ജീവിതത്തില്‍ എളുപ്പത്തില്‍ കഴിക്കാവുന്നതും ഉണ്ടാക്കാനാവുന്നതും എന്നതാണ് സാന്‍ഡ്വിച്ചിനെ ബ്രേക്ക്ഫാസ്റ്റായി തിരഞ്ഞെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതിലെ വെണ്ണയും കൊഴുപ്പും ശരീരത്തിന് നല്ലതല്ല. പ്രാതലിന് സാന്‍ഡ്വിച്ച് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ശരിയായ വഴി.
യോഗര്‍ട്ട്
ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ് യോഗര്‍ട്ട്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ യോഗര്‍ട്ട് കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. രാവിലെ ശരീരത്തിന് ആവശ്യമായ ഭക്ഷണം നല്‍കി പിന്നീട് യോഗര്‍ട്ട് കഴിക്കാം. എങ്കിലേ ഗുണം ലഭിക്കുകയുള്ളൂ.
ബ്രഡ് ടോസ്റ്റ്
ചിലര്‍ രാവിലെ ബ്രഡ് ടോസ്റ്റ് ചെയ്ത് കഴിക്കാറുണ്ട്. ബ്രഡ് ടോസ്റ്റ് ദിവസേന കഴിക്കുന്നത് ക്യാന്‍സറിന് കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ചൂടാകുമ്പോള്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ 120 ഡിഗ്രിക്ക് മുകളില്‍ ചൂടാകുമ്പോള്‍ ഇതില്‍ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്തുവാണ് ക്യാന്‍സറിന് കാരണമാകുന്നത്.
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍
ചിക്കന്‍ ഫ്രൈ, ലിവര്‍ ഫ്രൈ പോലുള്ള ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ന്യൂട്രീഷന്‍മാര്‍ പറയുന്നത്. ഫ്രൈ വിഭവങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകാമെന്നും അവര്‍ പറയുന്നു.
സ്മൂത്തി
ചിലര്‍ സ്മൂത്തി ബ്രേക്ക്ഫാസ്റ്റായി കഴിക്കാറുണ്ട്. മധുരത്തിന്റെ അളവ് സ്മൂത്തിയില്‍ വളരെ കൂടുതലാണെന്നും പതിവായി രാവിലെ സ്മൂത്തി കഴിക്കുന്നത് ശരീരഭാരം കൂടാനും കാരണമാകും.
ചീസ്, പനീര്‍
ചീസ്, പനീര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തരുത്. ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റ് ചെയ്യപ്പെട്ട ആഹാരമാണ് ചീസ്. അതുകൊണ്ടാണ് ഇത് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പനീര്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുന്നതിന് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here