അരിപ്പൊടിയും നാരങ്ങയുമുണ്ടോ വീട്ടിൽ? കാലിലെ വിള്ളലിന് ഉടനടി പരിഹാരം

കാലുകൾ സംരക്ഷിക്കുന്നത് സൗന്ദര്യത്തിന്റെ ഭാഗമാണ്. കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുന്നത് കാലിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന ഒന്നാണ്. വീട്ടിലെ തന്നെ കാൽ സംരക്ഷിക്കാനുള്ള ചില പൊടികൈകൾ ശ്രമിച്ച് നോക്കാം…

ചെറുനാരങ്ങ

ചെറുചൂടൂവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്തശേഷം ഇതിലേക്ക് കാലുകള്‍ മുക്കിവെക്കുക. 15 മിനിറ്റുനേരം കാലുകള്‍ ഇപ്രകാരം മുക്കിവെക്കണം. അതിനുശേഷം കാല്‍ കല്ലില്‍ ഉരച്ച് കഴുകുക.

അരിപ്പൊടി

ഒരു പിടി അരിപ്പൊടിയിലേക്ക് രണ്ടു ടീസ്പൂണ്‍ തേന്‍, ആപ്പിള്‍ സിഡര്‍ വിനേഗര്‍ എന്നിവ ചേര്‍ത്ത് നല്ല കട്ടിയാവുന്നതുവരെ ഇളക്കുക. ഇത് പുരട്ടുന്നതിനു മുമ്പ് 10 മിനിറ്റ് കാല്‍ വെള്ളത്തില്‍ വെച്ച് കുതിര്‍ക്കണം. ശേഷം അരിപ്പൊടി പേസ്റ്റ് പതിയെ കാലില്‍ പുരട്ടി തടവുക.

Also read:രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും ശ്രമിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ചീര ശീലമാക്കൂ

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയിലും കാല് വിണ്ടുകീറുന്നതിന് ഉത്തമമാണ്. രാത്രി കിടക്കുന്നതിന് മുമ്പ് അരമണിക്കൂര്‍ നേരം കാല്‍ വെള്ളത്തില്‍ മുക്കിവെക്കുക. ശേഷം കാല്‍ കല്ലില്‍ ഉരച്ച് കഴുകുക. തുടര്‍ന്ന് വെജിറ്റബിള്‍ ഓയിലില്‍ ഉപ്പൂറ്റിയിലും വിണ്ടുകീറുന്ന ഭാഗങ്ങളിലും തേച്ചു പിടിപ്പിക്കുക. അതിനുശേഷം സോക്‌സ് ധരിച്ച് കിടക്കുക.

റോസ് വാട്ടറും ഗ്ലിസറിനും

റോസ് വാട്ടറും ഗ്ലിസറിനും തുല്യഅളവിലെടുത്ത് നന്നായി ഇളക്കുക. ഉറങ്ങുന്നതിനു തൊട്ട് മുമ്പ് ഈ മിശ്രിതം കാലില്‍ വിണ്ടുകീറിയ ഭാഗത്ത് തേച്ചു പിടിപ്പിക്കുക. വിണ്ടുകീറലിന് ശമനം ഉണ്ടാകുന്നതുവരെ ഇത് തുടരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News