റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ നേത്ര ജ്യോതി കോളജിലെ മൂന്നു വിദ്യാര്‍ഥിനികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബുധനാഴ്ചയാണ് ഇവര്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയത്.

also read; പാലക്കാട് പതിനഞ്ച് ദിവസമായി അടഞ്ഞ് കിടന്നിരുന്ന വീട്ടില്‍ മോഷണം; പ്രതിക്കായി തിരച്ചിൽ

വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ തന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിച്ചു. ഇവരാണ് വിഷയം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ലക്ഷ്യമിട്ടത് മറ്റു ചില പെണ്‍കുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വിഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണ് വിദ്യാര്‍ഥിനികള്‍ നല്‍കിയ വിശദീകരണം. സംഭവത്തില്‍ മൂന്നുപേരെയും കോളജ് മാനേജ്‌മെന്റ് പുറത്താക്കി.

also read; ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ ,മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റിയുടെ ഏക സിവിൽ കോഡിനെതിരായ സെമിനാർ ജൂലൈ 26 ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News