ആവേശം അതിരുവിട്ടു; വെയ്ൻ റൂണിക്ക് വിലക്കുമായി എഫ്എ

WEYNE

പ്ലിമൗത്ത് ആർഗൈൽ മാനേജർ വെയ്ൻ റൂണിക്ക് വിലക്ക് ഏർപ്പെടുത്തി ഫുട്ബോൾ അസോസിയേഷൻ. ഈ മാസം ആദ്യം നടന്ന ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ബ്ലാക്ക്ബേൺ റോവേഴ്സിനെതിരെ ജയിച്ചതിന് ശേഷം മാച്ച് ഒഫീഷ്യലിനോട് മോശമായി പെരുമാറിയതിന് തുടർന്നാണ് നടപടി. ഇനി നടക്കാനിരിക്കുന്ന ഒരു മത്സരത്തിൽ നിന്നാണ് എഫ്എ അദ്ദേഹത്തെ വിലക്കിയിരിക്കുന്നത്.

ALSO READ; കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

മത്സരത്തിനിടെ മോശം പെരുമാറ്റത്തെ തുടർന്ന് റഫറി ജെയിംസ് ലിനിംഗ്ടൺ റൂണിക്ക് ചുവപ്പ് കാർഡ് നൽകിയിരുന്നു. ശേഷം പിച്ചിൽ നിന്നും അദ്ദേഹം മടങ്ങിയെങ്കിലും 97-ാം മിനിറ്റിൽ മോർഗൻ വിറ്റേക്കറുടെ വിജയത്തെ ആഘോഷിക്കാൻ പിച്ചിൽ തിരിച്ചെത്തിയിരുന്നു.

ALSO READ; ‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

വിലക്കിന് പുറമെ 5,500 പൗണ്ട് ($7,180.25) പിഴയും എഫ്എ റൂണിയ്ക്ക് വിധിച്ചിട്ടുണ്ട്. മെയ് മാസത്തിലാണ് റൂണി പ്ലിമൗത്ത് മാനേജരായി നിയമിതനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News