ടീമിനെ ശക്തിപ്പെടുത്താൻ നീക്കം; മറ്റു രാജ്യത്തെ ഇന്ത്യന്‍ വംശജരെ ടീമിലെത്തിക്കാൻ ഫുട്‌ബോള്‍ ഫെഡറേഷന്‍

മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ മികച്ച താരങ്ങളെ ഫുട്‌ബോള്‍ ടീമിലെത്തിക്കാൻ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിലെത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ഈ വര്‍ഷം കളിച്ച 3 ടൂര്‍ണമെന്റിലും കിരീടം സ്വന്തമാക്കിയതിലൂടെയാണ് ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്താൻ ഇന്ത്യക്ക് സാധിച്ചത്.

2026 ലെ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതക്കിടയിലാണ് വിദേശത്ത് കളിക്കുന്ന ഇന്ത്യന്‍ വംശജരുടെ പട്ടിക തയ്യാറാക്കാനും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സാധ്യത പരിശോധിക്കാനുമായി ഫെഡറേഷൻ സമിതിയെ രൂപീകരിച്ചത്. എല്ലാ രാജ്യങ്ങളിലെയും ഇന്ത്യന്‍ വംശജരായ താരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് സമിതിയുടെ ആദ്യ ദൗത്യം. പഞ്ചാബ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സമീര്‍ ഥാപ്പറാണ് സമിതി അധ്യക്ഷന്‍. സമിതിയിലെ മറ്റ് അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ അറിയിച്ചു. സമിതി 2024 ജനുവരി 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

also read: സെന്റ് മേരിസ് ബസലിക്കയിലെ സംഘർഷം; കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തു

രാജ്യത്തെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ വംശജര്‍ക്ക് പൗരത്വം സ്വീകരിക്കാതെ ദേശീയ ടീമില്‍ കളിക്കാനില്ല. ഈ സാഹചര്യം പരിഗണിച്ചാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സാധ്യതാ പഠനം നടത്തുന്നത്. ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിലാണ് അടുത്തതായി ഇന്ത്യ കളിക്കുക. സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന നിരയുമായിട്ടാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനെത്തുക.

also read:‘മണിപ്പുരിനെക്കുറിച്ച് മിണ്ടി മോദി’, അക്രമ സംഭവങ്ങളുണ്ടായി, സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി

കെ പി രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക മലയാളിതാരം. ഇരുപത്തിമൂന്ന് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ കളിക്കാന്‍ അനുമതി. മൂന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താം. സുനില്‍ ഛേത്രി, സന്ദേശ് ജിംഗാന്‍, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരെ ഒഴിവാക്കിയ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം വിവാദമായതിന് പിന്നാലെ മൂവരേയും ടീമില്‍ ഉള്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News