അണ്ടർ 17 ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി ജർമനി ചാമ്പ്യൻമാർ

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കി ജർമനി ചാമ്പ്യൻമാരായി. 4–3നാണ്‌ ജർമനി ഷൂട്ടൗട്ടിൽ ജയം ഉറപ്പിച്ചത്. രണ്ടുവീതം ഗോളടിച്ച്‌ നിശ്‌ചിത സമയത്ത്‌ ഇരു ടീമുകളും പിരിഞ്ഞു. ആദ്യമായിട്ടാണ് ലോകകപ്പിൽ ജർമനി അണ്ടർ 17 വിഭാഗത്തിൽ ചാമ്പ്യൻമാരാകുന്നത്‌. ഫ്രാൻസിനെ തന്നെ കീഴടക്കി ഈ വർഷത്തെ യൂറോ കപ്പിലും ജർമനി ജേതാക്കളായിരുന്നു. അണ്ടർ 17 വിഭാഗത്തിൽ ലോകകപ്പും യൂറോയും നേടുന്ന ആദ്യ ടീമായി ജർമനി മാറി.

ഫൈനൽ പോരാട്ടം നാടകീയ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു. ജർമനി രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു. കളി അവസാനിക്കാൻ അഞ്ച്‌ മിനിറ്റ്‌ ശേഷിക്കെ അവസാന നിമിഷങ്ങളിൽ ഫ്രാൻസ് തകർത്തുകളിച്ചു ജർമനിക്കൊപ്പമെത്തി.

ALSO READ: വിജയം തുടരാൻ ഇന്ത്യ

ഷൂട്ടൗട്ടിൽ ജർമനിക്ക്‌ നിർണായക കിക്ക്‌ ലക്ഷ്യത്തിലെത്തിച്ച്‌ വിജയമൊരുക്കിയത്‌ അൽമുഗേറ കബറാണ്‌. വിജയത്തിന്റെ പങ്ക് ഫ്രാൻസിന്റെ രണ്ട്‌ കിക്കുകൾ തടഞ്ഞ ഗോൾകീപ്പർ കോൺസ്‌റ്റന്റിൻ ഹെയ്‌ദിക്ക് കൂടി അവകാശപ്പെട്ടതാണ്. സെമിയിൽ അർജന്റീനയ്‌ക്കെതിരായ ഷൂട്ടൗട്ടിലും ഹെയ്‌ദിയായിരുന്നു ഹീറോ.
ആദ്യ 50 മിനിറ്റിൽ ജർമനിക്ക്‌ രണ്ട്‌ ഗോൾ ലീഡൊരുക്കിയത്‌ പാരിസ്‌ ബ്രന്നറും നോഹ ഡാർവിഷുമാണ്‌. ഫ്രാൻസിന്‌ തിരിച്ചടിയായി വിന്നേഴ്‌സ്‌ ഒസാവി ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായിരുന്നു.

ALSO READ: വലിയ ശിഷ്യസഞ്ചയമുളള അധ്യാപകൻ; എം. കുഞ്ഞാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

രണ്ടുവീതം കിക്കുകൾ ഷൂട്ടൗട്ടിൽ ആദ്യ അഞ്ച്‌ ശ്രമത്തിൽ ഇരു ടീമുകൾക്കും നഷ്ടമായിരുന്നു.
ലോകകപ്പിന്റെ മികച്ച താരം ജർമനിയുടെ പാരിസ്‌ ബ്രന്നറാണ്‌. എട്ട്‌ ഗോൾ നേടിയ അർജന്റീനയുടെ അഗസ്‌റ്റിർ റുബെർട്ടോയ്‌ക്കാണ്‌ മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകം. ഫ്രാൻസിന്റെ പോൾ അർഗ്‌നെയെ മികച്ച ഗോൾകീപ്പറായുംതെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News