ഫുട്ബോൾ ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍; മെസി @ 36

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍.ലോകകപ്പ് നേട്ടത്തിന് ശേഷം രാജ്യാന്തര കരിയറിന്റെയും ക്ലബ് ഫുട്ബോളിന്‍റേയും അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പിറന്നാൾ ദിനത്തിലും പുതിയ ക്ലബായ അമേരിക്കയിലെ ഇന്‍റർ മിയാമിയിൽ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് സൂപ്പർ താരം.

ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഫുട്ബോൾ ലോകം നൽകിയ പേരാണ് ലിയോണൽ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ. ഫുട്ബോള്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അർജന്റീനയെന്ന രാജ്യത്തിന് ലോകകിരീടം നേടികൊടുത്ത ഇതിഹാസ താരമാണ് ലയണൽ മെസി . . ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികൾക്ക് മെസി മറുപടി പറഞ്ഞത് ഖത്തർ വേദിയായ 2022 ലെ ലോക‍കപ്പ് കിരീടം നേടികൊണ്ടായിരുന്നു.

Also Read: ‘ടൈറ്റന്‍ ദുരന്തം’ പത്ത് വര്‍ഷം മുന്‍പേ പ്രവചിച്ചു; വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

അർജന്‍റീനയോടൊപ്പം ലോകഫുട്ബോളിന്‍റെ നെറുകയിൽ നിൽക്കുമ്പോഴും ക്ലബ് ഫുട്ബോളിന്‍റെ ലോകത്ത് അത്ര നല്ല കാലത്തിലൂടെയെല്ല താരം കടന്ന് പോകുന്നത്.അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്‍റീനക്കായി 103 ഗോളുകൾ നേടിയ താരം ക്ലബ് ഫുട്ബോളിൽ ബാഴ്സലോണയ്ക്കായും പിഎസ്ജിക്കായും 704 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ച ട്രാന്‍സ്ഫറുകളിലൊന്നിലൂടെയാണ് ലിയണല്‍ മെസി പി.എസ്.ജിയോട് വിടപറഞ്ഞ ഇന്റര്‍ മിയാമിക്കിയിലേക്ക് ചേക്കേറിയത്. പഴയ തട്ടകമായ ബാഴ്‌സയിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആയിരുന്നു അപ്രതീക്ഷിതമായ കൂടുമാറ്റത്തിലൂടെ ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്തയിലുള്ള ക്ലബിലേക്ക് ചേക്കേറിയത്. ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം നേടിയ ശേഷം പിഎസ്ജി ആരാധകരിൽ നിന്ന് അത്ര നല്ല അനുഭവമല്ല മെസിക്കുണ്ടായത്. പിഎസ്ജി അൽട്രാസിൽ നിന്ന് പലപ്പോഴും അധിക്ഷേപമേറ്റ് വാങ്ങേണ്ട വന്ന താരത്തിന് എല്ലാം മറന്നുകൊണ്ടുള്ള ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഇന്‍റർമിയാമിയിലേക്കുള്ള ട്രാൻസ്ഫർ.പിഎസ്ജിയിൽ തന്‍റെ സഹതാരമായിരുന്ന കിലിയൻ എംബാപ്പെയോട് റയൽ മാഡ്രിഡിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവസരം നഷ്ടപെടുത്തരുതെന്നും താങ്കൾ യാത്ഥാർത പ്രൊജക്ട് അർഹിക്കുന്നുണ്ടെന്നും താരം പറഞ്ഞതായിട്ടാണ് വിവരം.

അതേസമയം, തന്‍റെ കുടുംബവുമൊത്തുള്ള ജീവിത്തതിന് പ്രാധാന്യം നൽകുന്നത് കൊണ്ടാണ് അമേരിക്ക ഉപഭൂഖംഢത്തിലെ ക്ലബിലേക്ക് ചേക്കേറാൻ താരത്തെ പ്രേരിപ്പിച്ചെതെന്നാണ് വിവരം ഫുട്ബോൾ കരിയറിന്‍റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും താരത്തിന്റെ വരവ് അമേരിക്ക ഉപഭൂഖണ്ഡത്തിലെ ഫുട്ബോളിന്‍റെ വളർച്ചക്ക് കരുത്താവുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News