ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച നടക്കും

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയില്‍ വെച്ച് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ALSO READ:സംസ്ഥാനത്ത് താപനില നാല് ഡിഗ്രി വരെ കൂടാം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2026 ഫിഫ ലോക കപ്പ് യോഗ്യതാ റൗണ്ടിനുള്ള മത്സരത്തിനായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സൗദിയില്‍ എത്തിയത്. മാര്‍ച്ച് 21 വ്യാഴാഴ്ചയാണ് മത്സരം നടക്കുക. അബഹയിലെ ദമക് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്ക് മത്സരം തുടങ്ങും. കഴിഞ്ഞ ദിവസം അബഹയില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി. കോച്ച് അന്റോണിയോ സ്റ്റിമാക്, മാനേജര്‍ വേലു, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരുടെ നേതൃത്വത്തില്‍ 23 താരങ്ങളാണ് സൗദിയില്‍ എത്തിയത്. സഹല്‍ അബ്ദുസമദ് ആണ് ടീമിലെ മലയാളി സാന്നിധ്യം.

ALSO READ:ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് സമാപനം

അഫ്ഗാനിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന മത്സരം സാങ്കേതിക കാരണങ്ങളാല്‍ സൗദിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രൂപ്പില്‍ മുമ്പ് ഖത്തറുമായി പരാജയപ്പെട്ട ഇന്ത്യ കുവൈറ്റുമായുള്ള മത്സരത്തില്‍ വിജയിച്ചിരുന്നു. സൗദിയിലെ എല്ലാ ഇന്ത്യക്കാരും ടീമിനെ പിന്തുണയ്ക്കണമെന്ന് ഇന്ത്യന്‍ ടീമിലെ മലയാളി താരം സഹല്‍ അബ്ദുസമദ് അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News