മത്സരത്തിനിടെ ഇടിമിന്നലേറ്റു; ഇന്തോനേഷ്യൻ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ഫുട്‌ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സെപ്‌റ്റൈൻ രഹർജ എന്ന ഫുട്‌ബോൾ താരമാണ് മിന്നലേറ്റ് മരിച്ചത്. 35 വയസായിരുന്നു. ശനിയാഴ്ച ആയിരുന്നു സംഭവം. വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് മിന്നലേൽക്കുന്നത്.

ALSO READ: കേന്ദ്രത്തിനെതിരെ കര്‍ഷക സംഘടനകള്‍; ദില്ലി ചലോ മാര്‍ച്ച് ഇന്ന്, അതിര്‍ത്തികളില്‍ യുദ്ധ സമാനമായ ഒരുക്കങ്ങളുമായി കേന്ദ്രം

മിന്നലേറ്റ് വീണ സെപ്‌റ്റൈൻ രഹർജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഹർജയ്ക്ക് മിന്നലേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സമാനസംഭവം കിഴക്കൻ ജാവയിലെ ബോജോനെഗോറോയിലും നടന്നിരുന്നു. എന്നാൽ ഉടനെ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതോടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

ALSO READ: കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു; കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News