റഫറിയെ ഇടിച്ചു വീഴ്ത്തി തലയില്‍ മര്‍ദ്ദിച്ച ഫുട്‌ബോള്‍ താരം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ തല്ലിയ ഫുട്‌ബോള്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തലയ്ക്കു വെടിയേറ്റു മരിച്ച നിലയിലാണ് യുവ ഫുട്‌ബോള്‍ താരത്തെ റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

അര്‍ജന്റീനയിലെ യുവ ഫുട്‌ബോളര്‍ വില്യംസ് അലക്‌സാണ്ടര്‍ ടപോണിനെയാണു തലയ്ക്കു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തില്‍ കോര്‍ട്ടാഡ ടീമിന്റെ താരമായിരുന്നു വില്യംസ്.

കഴിഞ്ഞ ദിവസം എല്‍ റിയുണൈറ്റഡ് ക്ലബ്ബിനെതിരായ മത്സരത്തിനിടെ റഫറി ക്രിസ്റ്റ്യന്‍ ഏരിയറിനെ വില്യംസ് മര്‍ദ്ദിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം, റഫറി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Also Read : സംശയരോഗം; ഗൾഫിൽ നിന്നു അവധിക്കു വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യക്ക് മരണം

റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച വില്യംസ് റഫറിയെ ഇടിച്ചു വീഴ്ത്തി തലയില്‍ മര്‍ദ്ദിച്ചതോടെ റഫറി അബോധാവസ്ഥയിലാവുകയായിരുന്നു. ഇതോടെ വില്യംസ് അലക്‌സാണ്ടറിനെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു.

വില്യംസ് അലക്‌സാണ്ടറെ ഫുട്‌ബോളില്‍നിന്ന് ആജീവനാന്തം വിലക്കുകയും 10 മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ താരത്തിനെതിരെ ചുമത്തുകയും ചെയ്തിരുന്നു. കേസില്‍പ്പെട്ട മനോവിഷമത്തില്‍ വില്യംസ് ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News