വയനാടിനായി ഒന്നിക്കാം: മ്യൂസിക് ആല്‍ബം പുറത്തിറക്കി

കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്ന് തയ്യാറാക്കിയ യേശുദാസ് ആലപിച്ച വയനാടിനായി ഒന്നിക്കുന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന സാന്ത്വനഗീതം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി ഓഡിയോ മ്യൂസിക് ആല്‍ബം ഏറ്റുവാങ്ങി.

”ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ” എന്നു തുടങ്ങുന്ന ഗാനം, വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്നതാണ്. അസാധാരണവും അമ്പരപ്പിക്കുന്നതുമാണ് യേശുദാസിന്റെ ആലാപനമെന്ന് എം.എ ബേബി പറഞ്ഞു.

ALSO READ:യുജിസി നെറ്റ് ജൂണ്‍ 2024; അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. നാനക് മല്‍ഹാര്‍, ചാരുകേശി എന്നീ രാഗങ്ങളുടെ സ്വരചലനങ്ങള്‍ ഉപയോഗിച്ചാണ് സംഗീതസംവിധായകന്‍ രമേശ് നാരായണ്‍ ഗാനം ചിട്ടപ്പെടുത്തിയത്. അമേരിക്കയിലെ സ്റ്റുഡിയോയില്‍ യേശുദാസും തിരുവനന്തപുരത്ത് തമലത്തുള്ള സ്റ്റുഡിയോയിലിരുന്ന് രമേശ് നാരായണനും മൂന്നരമണിക്കൂര്‍ ചിലവഴിച്ചാണ് ഗാനം റെക്കോര്‍ഡ് ചെയ്തത്.

ഗാനം കേട്ടുകഴിഞ്ഞപ്പോള്‍ യേശുദാസിന്റെ സംഗീതത്തിന് പ്രായമില്ല എന്ന് തനിക്കു മനസ്സിലായെന്ന് രമേശ് നാരായണ്‍ പറഞ്ഞു. കേരളത്തിനോടുള്ള യേശുദാസിന്റെ അതിരില്ലാത്ത സ്നേഹമാണ് പാട്ടില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. ചലച്ചിത്ര സംവിധായകന്‍ ടി.കെ രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. ദൃശ്യാവിഷ്‌കാരം നടത്തിയത് ചലച്ചിത്രകാരന്‍ വി പുരുഷോത്തമനാണ്. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ക്രിയേറ്റീവ് ഹെഡ് ആണ്. ഗാനത്തിന് കോറസ് പാടിയത് മധുവന്തി, മധുശ്രീ, ഖാലിദ്, സിജുകുമാര്‍ എന്നിവരാണ്.

ALSO READ:ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നിയമനിര്‍മ്മാണം വേണം: സിപിഐഎം പോളിറ്റ്ബ്യൂറോ

മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനചടങ്ങില്‍ സ്വരലയ ജനറല്‍സെക്രട്ടറി ഇ.എം നജീബ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ടി.വി സുഭാഷ്, രമേശ് നാരായണ്‍, മധുശ്രീ, കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു എന്നിവര്‍ പങ്കെടുത്തു. ഗാനത്തിന്റെ വീഡിയോ ആല്‍ബം ഈ ആഴ്ച റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News