വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി. രാജപ്പന്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

ALSO READ:നാളെ ബെവ്കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല, ബാറുകള്‍ തുറക്കും

വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ലോറികള്‍ നിറയെ സാധനങ്ങള്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്.

ALSO READ:തൃശൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്ന വേളയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജിപി രാജനോടൊപ്പം വൈസ് പ്രസിഡന്റ് ബീന പ്രഭാ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.അജയകുമാര്‍, ജിജി മാത്യു, ലേഖാ സുരേഷ്, സി.കെ ലതാകുമാരി, ജിജോ മോഡി എന്നിവരും
സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News