മഹീന്ദ്ര ഥാറിനൊപ്പം മത്സരിക്കാന്‍ ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ എത്തി

ഒടുവില്‍ മഹീന്ദ്ര ഥാറിന് വെല്ലുവിളി ഉയര്‍ത്തി ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ ഇന്ത്യയിലെത്തി. കഴിഞ്ഞമാസം അവസാനത്തോടെ തന്നെ ഗൂര്‍ഖ 25,000 രൂപ നല്‍കി ബുക്ക് ചെയ്യാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഈ മാസം പകുതിയോടെ ടെസ്റ്റ് ഡ്രൈവും ബുക്ക് ചെയ്തവര്‍ക്കു വിതരണവും ആരംഭിക്കാനാണ് ഫോഴ്‌സ് തീരുമാനിച്ചിട്ടുള്ളത്.

ALSO READ:  പ്രായത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കുഞ്ഞീരുമ്മ യാത്രയായി

നിലവില്‍ മൂന്നു ഡോര്‍ മാത്രമാണ് ഇന്ത്യന്‍ വാഹനപ്രേമികളുടെ പ്രിയപ്പെട്ട മഹീന്ദ്ര ഥാറിനുള്ളത്. ഇതാണ് ഥാറിന്റെ പറയാനുള്ള ഏക പരിമിതി. എന്നാല്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സും ടു വീല്‍ ഡ്രൈവുമെല്ലാം ഥാറിന്റെ ജനപ്രീതി കൂട്ടുന്നതുമാണ്. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനാണ് ഥാര്‍ എങ്കില്‍, ഡീസല്‍ മാനുവല്‍ മോഡല്‍ മാത്രമാണ് ഗുര്‍ഖയ്ക്കുള്ളത്. കൂട്ടത്തില്‍ ഫോര്‍ വീല്‍ ഡ്രൈവുമുണ്ട്. പുതുക്കിയ 3 ഡോര്‍ ഗൂര്‍ഖക്ക് 16.75 ലക്ഷം രൂപയും പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

മത്സരം കടുക്കുന്ന സാഹചര്യത്തില്‍ ഗൂര്‍ഖയ്ക്ക് കിടിലന്‍ വെല്ലുവിളിയുമായി മഹീന്ദ്ര എത്തുമെന്ന് ഉറപ്പാണ്. 5 ഡോര്‍ മഹീന്ദ്ര ഥാര്‍ അര്‍മാദ ഓണ്‍ ദ വേയിലാണ്. ആഗസ്റ്റ് 15ന് ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ:  സഹകരണ ഭേദഗതി സഹകരണ രംഗത്ത് വായ്പ്പാരംഗമുള്‍പ്പെടെ വന്‍ മാറ്റത്തിന് കാരണമാകും: സഹകരണ ഫെഡറേഷന്‍

ഗൂര്‍ഖ 3 ഡോറിന് സമാനമായി 2.6 ലീറ്റര്‍ മെഴ്സിഡീസ് ഡീസല്‍ എന്‍ജിന്‍, 140 എച്ച് പി കരുത്ത്ും പരമാവധി 320എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പിന്തുണക്കുന്ന 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒആര്‍വിഎം, ടില്‍റ്റ് ആന്റ് ടെലസ്‌കോപിക് സ്റ്റിയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാല്‍ സമ്പന്നമാണ് ഗൂര്‍ഖ 5 ഡോര്‍ വിപണയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News