തൃശ്ശൂര്‍ മാജിക്കിനെ തകര്‍ത്ത് ഫോഴ്‌സാ കൊച്ചി; വിജയം ഒറ്റ ഗോളിന്

മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സിയെ (1-0) തോല്‍പ്പിച്ച് ഫോഴ്‌സാ കൊച്ചി. ടുണിഷ്യന്‍ നായകന്‍ മുഹമ്മദ് നിദാല്‍ നേടിയ ഗോളില്‍ ആണ് ഫോഴ്‌സാ കൊച്ചിയുടെ വിജയം. വിജയത്തോടെ ഫോഴ്‌സാ കൊച്ചി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോള്‍ പിറന്നത്. അഞ്ച് കളി പൂര്‍ത്തിയായപ്പോള്‍ എട്ട് പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തെത്തിയത്.

ALSO REAL : ബംഗ്ലാദേശിനെ തരിപ്പണമാക്കി ഇന്ത്യ ; ചരിത്രം കുറിച്ച നായകനായി രോഹിത്

അതേസമയം രണ്ട് പോയന്റുമായി തൃശ്ശൂര്‍ അവസാന സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.ലീഗിലെ അഞ്ചാം റൗണ്ട് അവസാന മത്സരത്തില്‍ ബുധനാഴ്ച തിരുവനന്തപുരം കൊമ്പന്‍സ് മലപ്പുറം എഫ്‌സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 ന് കിക്കോഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News