സർക്കാർ ജോലി ലഭിച്ചതോടെ ബന്ധത്തിൽ പിന്നോക്കം പോയി; അധ്യാപകനെ തട്ടിക്കൊണ്ടുപോയി കെട്ടിച്ച് പെണ്ണിൻ്റെ ബന്ധുക്കൾ

bihar-forced-marriage

ബിഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി കെട്ടിച്ച് പെണ്ണിൻ്റെ ബന്ധുക്കൾ. അടുത്തിടെ ബീഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായ അവ്‌നിഷ് കുമാര്‍ എന്നയാൾക്കാണ് ഈ അവസ്ഥ. സ്‌കൂളിലേക്ക് പോകുമ്പോള്‍ രണ്ട് സ്‌കോര്‍പ്പിയോകള്‍ ഇ-റിക്ഷ തടയുകയും അജ്ഞാതരായ ഒരു ഡസനോളം പേര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി അവ്നിഷിന് നേരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

മര്‍ദിക്കുകയും നാലുവര്‍ഷമായി ബന്ധമുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. ബിഹാറിലെ ബേഗുര്‍സരായ് ജില്ലയിലെ രാജൗരയില്‍ താമസക്കാരനും സുധാകര്‍ റായിയുടെ മകനുമായ അവ്‌നിഷ് കുമാറിനെയാണ് ലഖിസരായ് ജില്ലയില്‍ നിന്നുള്ള ഗുഞ്ചന്‍ എന്ന സ്ത്രീയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയത്. ഇയാളുമായി നാലുവര്‍ഷത്തെ ബന്ധത്തിലാണെന്ന് പെൺകുട്ടി പറയുന്നു. അടുത്തിടെ സര്‍ക്കാര്‍ അദ്ധ്യാപക ജോലി നേടുകയും കതിഹാര്‍ ജില്ലയിലെ മിഡില്‍ സ്‌കൂളില്‍ നിയമിതനാകുകയും ചെയ്ത കുമാര്‍, വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. ഇടയ്ക്കിടെ ഹോട്ടലുകള്‍ സന്ദര്‍ശിച്ചതായും കതിഹാറിലെ അവ്നിഷിന്റെ വസതിയില്‍ താമസിച്ചതായും തങ്ങളുടെ ബന്ധം ദൃഢമാണെന്നും ഗുഞ്ചന്‍ പറഞ്ഞു.

Read Also: ദില്ലി ചലോ മാർച്ചിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് ഹരിയാന പോലീസ്; 17 കര്‍ഷകര്‍ക്ക് പരുക്കേറ്റു

ബീഹാറില്‍ തോക്ക് ചൂണ്ടി അവിവാഹിതരായ പുരുഷന്മാരെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്ന ‘പകദ്വ വിവാഹ’ യുടെ ഉദാഹരണമാണിത്. പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിത വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഈ വർഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News