ഹിജാബ് നിർബ്ബന്ധിപ്പിച്ച് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു; പ്രതികൾ പിടിയിൽ

ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. തമിഴ്നാട്ടിലെ വെല്ലൂർ കോട്ടയിലെത്തിയ യുവതിയോടാണ് ഏഴു പേരടങ്ങുന്ന സംഘം ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തിൻ്റെ ദൃശ്യം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടർന്ന് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി ഉൾപ്പെടെ ഏഴു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഇമ്രാൻ പാഷ, കെ.സന്തോഷ്, ഇബ്രാഹിം ബാഷ, സി.പ്രശാന്ത്, അഷ്റഫ് ബാഷ, മുഹമ്മദ് ഫൈസൽ എന്നിവരും ഒരു പതിനേഴുകാരനുമാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ ജുവൈനൽ ഹോമിലേക്ക് മാറ്റുകയും മറ്റ് പ്രതികളെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ മതവികാരം വ്രണപ്പെടുത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് കോട്ടയിൽ പൊലീസ് പരിശോധന ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News