വെൽകം ബാക്ക്! ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരുന്നു, തമിഴ്നാട്ടിലെ പ്ലാന്റ് ഉടൻ തുറന്നേക്കും

ford

വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരുന്നു. തമിഴ്നാട്ടിലെ നിർമ്മാണ പ്ലാന്റ് അധികം വൈകാതെ തന്നെ തുറക്കാനുള്ള പദ്ധതികളിലാണെന്ന് കമ്പനി അറിയിച്ചു.  കഴിഞ്ഞ ദിവസം യുഎസ് സന്ദർശിച്ച വേളയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഫോർഡ് കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെ സംസ്ഥാനത്തെ നിർമ്മാണ പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ കമ്പനി അധികൃതർ തമിഴ്‌നാട് സന്ദശിക്കുമെന്നും റിപ്പോർട്ടുണ്ട്.

ALSO READ: ‘രുചിയുള്ള ഭക്ഷണം, വീട്ടിലേതുപോലെ തന്നെ!’ കിളിമാനൂരിലെ വഴിയോരക്കടയിലെത്തിയ യെച്ചൂരി കുറിച്ചതിങ്ങനെ

കമ്പനി ഇനി ലോഞ്ച് ചെയ്യാനിരിക്കുന്ന ഇവി തമിഴ്നാട്ടിലാകും നിർമ്മിക്കുക എന്നാണ് സൂചന.
എൻഡേവറിന്റെ നിർമ്മാണം ഇവിടെ നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്.

2021ലാണ് ഫോർഡ് ഇന്ത്യയിൽ ആഭ്യന്തര വിൽപ്പനയ്‌ക്കായി കാറുകൾ നിർമ്മിക്കുന്നത് നിർത്തിയത്. വൻ സാമ്പത്തിക പ്രതിസന്ധി അടക്കം കമ്പനിയെ പിടിച്ചു കുലുക്കിയിരുന്നു. 2020ഓടെ ഫാക്ടറികളും പൂട്ടി. തമിഴ്നാട് , ഗുജറാത്ത് എന്നിവിടങ്ങളിൽ ആയിരുന്നു ഫോർഡിന് നിർമ്മാണ പ്ലാന്റ് ഉണ്ടായിരുന്നത്.ഇതിൽ ഗുജറാത്തിലെ ഫാക്ടറി കമ്പനി വിറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News