ഫോർഡ്‌പാസ് സേവനങ്ങൾ അവസാനിപ്പിക്കാൻ ഫോർഡ്

കാർ ഉടമകൾക്ക് നൽകി വന്നിരുന്ന കണക്റ്റഡ് കാർ സേവനങ്ങൾ പൂർണമായും അവസാനിപ്പിക്കുകയാണെന്ന മുന്നറിയിപ്പുമായി ഫോർഡ്. 2025 ജനുവരി 1 മുതൽ ഫോർഡ്‌പാസ് സേവനങ്ങൾ അവസാനിപ്പിക്കാൻ പോവുകയാണെന്നാണ് കമ്പനി പറയുന്നത്. സേവനം ആരംഭിച്ച് വെറും 4 വർഷത്തിനുള്ളിൽ ഫോർഡ് ഉടമകൾക്ക് ഈ സംവിധാനം നഷ്ടമാകും

ആൻഡ്രോയിഡ്, iOS ആപ്പ് സ്റ്റോറുകളിൽ കാണുന്ന ഫോർഡിൻ്റെ കണക്റ്റഡ് കാർ സ്യൂട്ടാണ് ഫോർഡ്‌പാസ് .വാഹനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫോർഡ്‌പാസ് സേവനങ്ങളിലൂടെ നിയന്ത്രിക്കാൻ ഉടമകൾക്കാവുമായിരുന്നു. ഫോർഡ് കാർ ഉടമകൾക്ക് അവരുടെ കണക്റ്റഡ് കാർ സാങ്കേതികവിദ്യ വഴി അവരുടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാനും സമഗ്രമായ ഇൻഫോർമാറ്റിക്‌സ് നേടാനും കഴിയും.റിമോട്ട് ലോക്ക്/അൺലോക്ക്, വെഹിക്കിൾ ലൊക്കേറ്റർ, വെഹിക്കിൾ ഹെൽത്ത് അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇതിൽ.

also read: കാണുന്നവരെല്ലാം പ്രണയിക്കും; ബിഎംഡബ്ല്യുവിന്‍റെ ‘അഴകിയ രാവണൻ’ എം5 ഇന്ത്യൻ വിപണിയിൽ
ഫ്യുവൽ ലെവലും,വെഹിക്കിൾ ഓതറൈസേഷൻ, ഒ ടി എ അപ്‌ഡേറ്റുകൾ, ഓഡോമീറ്റർ അനുബന്ധ ട്രിപ്പ് കമ്പ്യൂട്ടർ വിവരങ്ങൾ, എഞ്ചിൻ ഓയിൽ ലെവൽ, എഞ്ചിൻ ഓയിൽ ലൈഫ്, സർവീസും മെയിന്റനെൻസും, എക്സ്റ്റൻഡഡ് വാറണ്ടി, പാർട്‌സുകളുടെ ലഭ്യത, ബുക്കിംഗ് ടെസ്റ്റ് ഡ്രൈവുകൾ യൂസർ മാനുവൽ, ക്വിക്ക് ഡെമോ വീഡിയോകൾ, റോഡ് സൈഡ് അസിസ്റ്റൻസ്, എന്നിവ പോലുള്ള സേവനങ്ങളും ഫോർഡ്‌പാസിലൂടെ ആക്‌സസ് ചെയ്യാം. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് ഫീച്ചറും വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ സൗകര്യങ്ങളെല്ലാം ഉടമകൾക്ക് 2025 ജനുവരി 1 മുതൽ നഷ്‌ടപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News