ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും; പുതിയ പദ്ധതി നടപ്പാക്കിയേക്കും

ford

വാഹന നിർമാണരംഗത്തെ അതികായരായ ഫോർഡ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2021-ൽ കമ്പനി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഫോർഡ് പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇലക്‌ട്രിക്‌സ്, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കയറ്റുമതിക്ക് വേണ്ടി ഉൽപാദനരംഗത്ത് പുതിയ തുടക്കം കുിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.

“ഇന്ത്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും വിപണിയുടെ വളർച്ചാ സാധ്യതയെക്കുറിച്ചും ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഇപ്പോൾ ഫോർഡിൻ്റെ ആസ്ഥാനത്തുള്ള ആഗോള ടീം പരിഗണിക്കും. അവർ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,” വാഹന നിർമാണരംഗത്തെ വിദഗ്ദർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളിലെ പല വിപണികളും സ്തംഭനാവസ്ഥയിലായതിനാൽ ആഗോളതലത്തിൽ വാഹന വ്യവസായത്തെ ഇന്ത്യൻ വിപണി നയിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്. ഫോർഡ് ഇന്ത്യയിൽ 2 ബില്യൺ ഡോളറിലധികം നിക്ഷേപിക്കുകയും ഇക്കോ സ്‌പോർട്ട് മിനി-എസ്‌യുവി, ഫിഗോ ചെറുകാർ തുടങ്ങിയ വാഹനങ്ങൾ പുറത്തിറക്കുകയും, അവ വൻ വിജയം നേടുകയും ചെയ്തിരുന്നു.

Also Read- കിയയുടെ മുഖംമിനുക്കിയ കാർണിവൽ എംപിവി ഒക്‌ടോബറിൽ?

“ഇന്ത്യയ്ക്ക് പുറത്ത് നിൽക്കുന്നത് ശരിയല്ലെന്നതാണ് തോന്നൽ, പ്രത്യേകിച്ചും ബ്രാൻഡ് ഇപ്പോഴും വാങ്ങാൻ സാധ്യതയുള്ളവർക്ക് നന്നായി അറിയാവുന്നതിനാൽ,” – ഇങ്ങിനെയൊരു വിലയിരുത്തലും ഫോർഡിന് ഉണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ പറയുന്നു.

2023 ഡിസംബറിൽ, കമ്പനി തങ്ങളുടെ ചെന്നൈ പ്ലാൻ്റ് ജെഎസ്ഡബ്ല്യുവിന് വിൽക്കാനുള്ള കരാർ മടക്കിയിരുന്നു. “ലോകത്തിലെ അതിവേഗം വളരുന്ന വാഹന വിപണികളിലൊന്നായ ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഫോർഡ് പുനർചിന്തിക്കുകയാണ്,” റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് കമ്പനി നേതൃത്വത്തിന്‍റെ അനുമതി ലഭിച്ചാൽ, ചെന്നൈ ഫാക്ടറിയിൽ ഉൽപ്പാദനം ആരംഭിക്കാൻ ഫോർഡിന് ഏകദേശം ഒരു വർഷമെടുക്കും.

Ford, Ford India, Ford Figo, Ford Ecosport

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News