ഫോർഡ് തിരികെ ഇന്ത്യയിലേക്ക്? തമിഴ്‌നാട് പ്ലാന്റിലേക്ക് എവറസ്റ്റ് എത്തുമെന്ന് സൂചന

ford cars

ഇന്ത്യയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുത്ത് യുഎസ് വാഹന നിർമാതാക്കളായ ഫോർഡ്. രാജ്യത്തെ ഉൽപാദനവും വിൽപനയും അവസാനിപ്പിച്ചു മടങ്ങി 3 വർഷത്തിനു ശേഷമാണ് ഫോർഡ് തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിരിക്കുന്നത്. ചെന്നൈ മറൈമലൈനഗറിലെ 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫോർഡ് കമ്പനി തമിഴ്‌നാട് ഗവൺമെന്റിന് അപേക്ഷ നൽകിയിട്ടുണ്ട്.

Also Read; പാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; കാസർകോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് മരണം

കയറ്റുമതി ചെയ്യാനുള്ള വാഹനങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ഫോർഡ് ഇന്റർനാഷനൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് കേ ഹാർട്ട് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്ക് മടങ്ങിവരാൻ ക്ഷണിച്ചിരുന്നു. 830 കോടി രൂപയ്ക്കു ചെന്നൈ പ്ലാന്റ് വിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കരാർ റദ്ദാക്കി. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി നിർമാണം പുനരാരംഭികാണാന് തീരുമാനം. അതേസമയം, 2,600 ജീവനക്കാർക്കു നഷ്ടപരിഹാരം നൽകുന്നതിലുള്ള തർക്കം ഇനിയും അവസാനിച്ചിട്ടില്ല.

ഇന്ത്യൻ വിപണിയിൽ നിന്ന് 2021ല്‍ ഫോർഡ് പിൻവാങ്ങിയത് ഒരു കുതിപ്പിന് മുന്നോടിയായിട്ടുള്ള പതുങ്ങൽ ആയിരുന്നുവെന്നാണ് പലരുടെയും പ്രതീക്ഷ. പലപ്പോഴായി തിരിച്ചുവരവിന്റെ സൂചന ഫോർഡ് ഇന്ത്യ നടത്തിയിരുന്നു. എൻഡോവർ എസ്‌യുവി എവറസ്റ്റ് എന്ന പേരിലും, റേഞ്ചര്‍ പിക്ക്അപ്പും ഇന്ത്യയില്‍ വീണ്ടും ഫോർഡ് അവതരിപ്പിച്ചേക്കുമെന്ന വാർത്തകളും സജീവമാണ്. എക്കോസ്‌പോർട്, ആസ്പയർ, ഫിഗോ പോലുള്ള ബജറ്റ് കാറുകളും ഫോർഡ് ഇന്ത്യയിൽ തിരികെ കൊണ്ടുവരുമോയെന്ന ചോദ്യങ്ങളും സജീവമാണ്. എന്നാൽ ബജറ്റ് ഫ്രണ്ട്‌ലി കാറുകളുടെ കാര്യത്തിൽ ഫോർഡ് അത്ര ശുഭ സൂചനകളല്ല ഇപ്പോൾ നൽകിയിട്ടുള്ളത്.

Also Read; ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്തെ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം അധികൃതരുടെ അനുമതിയോടെയല്ലെന്ന് കോളേജ് പ്രിൻസിപ്പൾ

ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ചെറുകാറുകളുടെ അധ്യായം ഇന്ത്യന്‍ വിപണിയില്‍ അവസാനിച്ചുവെന്നാണ് ഫോർഡിൽ നിന്ന് ലഭിച്ചിട്ടുള്ള അനൗദ്യോഗിക പ്രതികരണം. ടി 6 പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന വാഹനങ്ങളേക്കാള്‍ വലിയ വാഹനങ്ങള്‍ മാത്രമേ രണ്ടാം വരവില്‍ ഫോർഡിൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ. എവറസ്റ്റ് എസ്‌യുവി, റേഞ്ചര്‍ പിക് അപ് ട്രക്ക് എന്നീ വാഹനങ്ങൾ ഫോർഡിന്റെ ടി 6 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെടുന്നവയാണ്. എന്നാൽ എൻഡോവറിന് (എവറസ്റ്റ്) താഴെ ഒരു മോഡലും ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഫോർഡ് യാതൊരു സൂചനകളും നൽകിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News