ചേർത്തല എസ്‌എൻഡിപി യോഗം മൈക്രോഫിനാൻസ് പദ്ധതിയിൽ വായ്‌പയെടുത്ത് തട്ടിപ്പിനിരയായ വനിതകൾ ജപ്‌തിഭീഷണിയിൽ. വായ്‌പത്തുക കൃത്യമായി അടച്ചുതീർത്തവരാണ് വഞ്ചിതരായത്. ജപ്‌തിനോട്ടീസ് ലഭിച്ചവർ എസ്‌എൻഡിപി യോഗം ചേർത്തല യൂണിയൻ ഓഫീസിൽ സമരം നടത്തി. വാരനാട് ഗുരുസ്‌മരണ സ്വാശ്രയസംഘത്തിലെ വനിതകളാണ് സമരം നടത്തിയത്. പദ്ധതിയിൽ ആറ് ലക്ഷം രൂപ ധനലക്ഷ്‌മി ബാങ്കിൽനിന്ന് വായ്‌പയെടുത്ത ഇവർ 30 തവണകളായി മുതലും പലിശയും അടച്ചുതീർത്തതാണ്.
എസ്എൻഡിപി യോഗം യൂണിയൻ അധികൃതരാണ് തുക കൈപ്പറ്റിയത്. അതുസംബന്ധിച്ച രേഖകൾ വായ്‌പക്കാരുടെ പക്കലുണ്ട്. ഇവർ നൽകിയ പണം ബാങ്കിൽ അടയ്ക്കാത്തതിനാലാണ് ആറ് ലക്ഷത്തിനടുത്ത് ഈടാക്കാൻ റിക്കവറി നടപടി വന്നിരിക്കുന്നത്. റവന്യുവകുപ്പിന്റെ നോട്ടീസ് ലഭിച്ചവർ യോഗം നേതാക്കളെ സമീപിച്ചെങ്കിലും ഒരുവർഷമായിട്ടും പണമടച്ച് നടപടി ഒഴിവാക്കാൻ യാതൊന്നും ചെയ്‌തില്ല. ഇതോടെയാണ് വനിതകൾ കൂട്ടമായെത്തി യൂണിയൻ ഓഫീസിൽ സമരം തുടങ്ങിയത്. സ്ഥലംവിട്ട നേതാക്കൾ രാത്രിവൈകിയും ഓഫീസിലെത്തിയില്ല. യൂണിയൻ നേതാക്കൾ തിരിമറി നടത്തിയ പണം ബാങ്കിലടച്ച് ജപ്‌തിനടപടി ഒഴിവാക്കണമെന്നാണ് ആവശ്യം. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here