വിദേശ ഫണ്ടിംഗ് കേസ്; എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്

എഴുത്തുകാരനും മനുഷ്യാവകാശ, സന്നദ്ധ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ ദില്ലിയിലെ വീട്ടിലും അദ്ദേഹത്തിൻ്റെ ഓഫീസിലും സിബിഐ പരിശോധന. വിദേശ സംഭാവന നിയമത്തിൻ്റെ ലംഘനം ആരോപിച്ചാണ് പരിശോധന നടന്നത്. അദ്ദേഹം നേതൃത്വം നൽകുന്ന എൻജിഒ അമൻ ബിരാദാരിക്കെതിരെ കേസ് എടുത്ത ശേഷമാണ് സിബിഐ നടപടി.

Also read:നല്ല ഇടതൂര്‍ന്ന മുടിയാണോ സ്വപ്‌നം? വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകള്‍ ഇതാ

ഇ ഡി ഉൾപ്പെടെ ഏജൻസികൾ കഴിഞ്ഞ വർഷങ്ങളിലായി ഹർഷ് മന്ദറിൻ്റെ പ്രവർത്തനങ്ങൾ പരിശോധിക്കയും റെയിഡ് ചെയ്യുകയും ചെയ്തിരുന്നു. സെൻ്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിലും ഇതിൻ്റെ ഭാഗമായി പരിശോധന നടത്തി. എൻ്റെ ജീവിതവും എൻ്റെ പ്രവർത്തികളുമാണ് ഈ നിയമ നടപടികൾക്ക് എതിരായ തൻ്റെ പ്രതികരണം എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Also read:ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക , പണിവരുന്നതിങ്ങനെ

ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്ന ഹർഷ് മന്ദർ ഗുജറാത്ത് കലാപത്തോടെയാണ് സർവ്വീസ് വിട്ട് പൊതു രംഗത്ത് എത്തുന്നത്. വർഗീയ വിഭാഗീയ പ്രവർത്തനങ്ങളുടെ ഇരകളായി തീരുന്നവർക്ക് ഇടയിലാണ് മുഖ്യ പ്രവർത്തനം. സിബിഐയുടെ ഒന്നിലേറെ സംഘങ്ങളാണ് അതിരാവിലെ റെയ്ഡ് നടത്തിയത്. ഹര്‍ഷ് മന്ദറിന്റെ വസതിയിലും സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ(സിഇഎസ്) ഓഫിസിലും റെയ്ഡ് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News