“ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് റേപ്പ് ചെയ്തു, മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു”; ദുരനുഭവം പങ്കുവെച്ച് ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി

വിനോദസഞ്ചാരത്തിന് ഭർത്താവിനൊപ്പമെത്തി യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ തങ്ങളുടെ തിക്താനുഭവം പങ്കുവെച്ച് വിദേശയുവതി. നാടിനെ നടുക്കിയ സംഭവം നടന്നത് ഝാര്‍ഖണ്ഡിലാണ്. യുവതി പറഞ്ഞതിങ്ങനെ, “ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്”.

Also Read; ഗാസയില്‍ വെടിനിര്‍ത്തല്‍; ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും

വിനോദസഞ്ചാരത്തിനെത്തിയ സ്പാനിഷ് യുവതിയെയാണ് അജ്ഞാതസംഘം ബലാത്സംഗം ചെയ്തത്. യുവതി ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ഝാര്‍ഖണ്ഡിൽ ദുംക ജില്ലയിലെ ഹന്‍സ്ദിഹയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ബംഗ്ലാദേശില്‍നിന്ന് നേപ്പാളിലേക്ക് പോവുകയായിരുന്ന ദമ്പതിമാരെയാണ് അജ്ഞാതസംഘം ആക്രമിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read; ‘എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത’, ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം: കുറിപ്പ് പങ്കുവെച്ച് ദുൽഖർ സൽമാൻ

ദുംക വഴി ബിഹാറിലെ ബഗല്‍പുറിലേക്ക് പോവുകയായിരുന്നു ദമ്പതിമാര്‍. രാത്രി താത്കാലിക ടെന്റ് നിർമിച്ച് താമസിക്കാനായി ഇവർ ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തി. ഈ സമയം പ്രതികൾ യുവതിയെയും ഭർത്താവിനെയും ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. ദുംകയിലെ ഫൂലോ ജാനോ മെഡിക്കല്‍ കോളേജില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസിൽ കൂടുതൽ അന്വേഷങ്ങൾ നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News