വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ നാട്ടിൽ ഒരു വർഷം നിർബന്ധിത ഇന്റേൺഷിപ് ചെയ്താൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷന്റെ പുതിയ നിർദേശം. ഈ മാസം എട്ടിന് എൻഎംസി പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡങ്ങളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.
കോവിഡ്, റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയ കാരണങ്ങളാൽ ഓൺലൈനിൽ പഠനം നടത്തിയിരുന്ന വിദ്യാർഥികളോടു തിരികെ ചെന്ന ശേഷം ഓൺലൈൻ പഠനകാലയളവിലെ പ്രാക്ടിക്കൽ ക്ലാസുകൾ പൂർത്തിയാക്കണമെന്നും ഇതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമായിരുന്നു എൻഎംസി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഇനി മുതൽ ഈ സർട്ടിഫിക്കറ്റ് പരിഗണിക്കില്ലെന്നും പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ വിദ്യാർഥികൾ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് (എഫ്എംജി) പരീക്ഷ വിജയിച്ച ശേഷം 2/3 വർഷത്തെ ഇന്റേൺഷിപ് ഇവിടെ പൂർത്തിയാക്കണമെന്നുമാണു പുതുക്കിയ മാനദണ്ഡങ്ങളിൽ പറഞ്ഞിരുന്നത്. ഈ നിർദേശമാണ് ദിവസങ്ങൾക്കു ശേഷം തിരുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here