മലപ്പുറം വീണു! പ്രവാസികൾ ഏറ്റവും കൂടുതൽ പണം അയക്കുന്ന ജില്ലാ ഇപ്പോഴിതാണ്

foreign money

മലയാളികൾ ഇല്ലാത്ത ഇടമില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? എന്തെന്നാൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്പോൾ മലയാളികളുണ്ട്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ മലബാറിൽ നിന്നുള്ളവരാണ് എന്നത് മറ്റൊരു കാര്യം. മലബാർ മേഖലയെ തന്നെ ഒന്നുകൂടി പരിശോധിച്ചാൽ
മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാവും. പ്രവാസികൾക്കിടയിൽ നടക്കുന്ന  പണമിടപാടും ഈ ജില്ലയിലേക്ക് ആയിരുന്നു ഇതുവരെ.

ALSO READ; പാകിസ്ഥാനിൽ ഭീകരാക്രമണം; 23 പേർ കൊല്ലപ്പെട്ടു

എന്നാൽ പണമിടപാടിൽ മലപ്പുറത്തെ കടത്തി വെട്ടിയിരിക്കുകയാണ് മറ്റൊരു ജില്ല. കൊല്ലമാണത്.  നിലവിൽ ഏറ്റവും കൂടുതൽ പ്രവാസികൾക്ക് ഇടയിൽ പണമിടപാട് നടക്കുന്നത് കൊല്ലം ജില്ലക്കാരുടെ ഇടയിലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.  ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ് ഇരുദയരാജണ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ALSO READ; കടം വീട്ടാൻ പണമില്ല; ‘സുകുമാരകുറുപ്പ് മോഡൽ’ കൊലപാതകത്തിലൂടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ

17.8 ശതമാനം പ്രവാസി പണം കൊല്ലം ജില്ലയിലേക്ക് എത്തുന്നുവെന്നാണ് പഠനം പറയുന്നത്.  തൊട്ടുപിന്നാലെ മലപ്പുറം തുടരുന്നുണ്ട്.  ഇടുക്കിയാണ് പ്രവാസി പണമിടപാടിൽ ഏറ്റവും ഒടുവിലായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശപണത്തിന്റെ ഇരുപത്തിയൊന്ന് ശതമാനവും കേരളത്തിലേക്ക് ആണ് എത്തുന്നത്. സംസ്ഥാനത്ത് എത്തുന്ന പ്രവാസി പണത്തിന്റെ തോത് 154 ശതമാനം ഉയർന്ന രണ്ട് ലക്ഷം കൂടിയായി ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News