അമേരിക്കയിൽ നിന്നൊരു പ്ലക്ക് കാർഡ്..! കെ കെ ശൈലജ ടീച്ചർക്ക് വോട്ടഭ്യർത്ഥിച്ച് വിദേശ പൗരനും

വടകര മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ പരിപാടികളിൽ വോട്ടഭ്യർത്ഥിച്ച് വിദേശ പൗരനും. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയിലാണ് അമേരിക്കൻ വിനോദ സഞ്ചാരി ഹാരി ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായത്. പ്ലക്കാർഡുകൾ ഉയർത്തിയും ടീച്ചറും ഒത്തുള്ള റാലിയിൽ പങ്കെടുത്തും പ്രവർത്തകർക്ക് ഹാരി ആവേശമായി.

Also Read: റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും: മന്ത്രി പി രാജീവ്

കെ കെ ശൈലജ ടീച്ചറുടെ മണ്ഡല പര്യടനം നാദാപുരം മണ്ഡലത്തിൽ എത്തിയപ്പോഴാണ് വോട്ടർമാർക്കിടയിൽ ഒരു സ്പെഷ്യൽ അതിഥി കൂടി ചേർന്നത്. വാദ്യമേളങ്ങളുടേയും വൻജനാവലിയുടേയും അകമ്പടിയോടെ റാലി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് അമേരിക്കൻ വിനോദ സഞ്ചാരി ഹാരി റാലിയിൽ പങ്കാളിയായത്. സൗത്ത് ഇന്ത്യൻ പര്യടനത്തിനിടെ മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു ഹാരി. ഇതിനിടയിലാണ് ടീച്ചറുടെ പ്രചരണത്തിൽ പങ്കാളിയായത്.

Also Read: മോദിക്കെതിരെ പ്രതിരോധക്കടൽ തീർത്ത് ഇന്ത്യ സഖ്യം; ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി

ശൈലജ ടീച്ചറിനെ കണ്ടയുടൻ ടീച്ചർക്ക് വോട്ട് അഭ്യർത്ഥിക്കാനും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനും ഹാരിക്കും ആവേശമായി. ആദ്യം ഒരു സെൽഫി തുടർന്ന് ശൈലജ ടീച്ചർക്ക് വോട്ട് ചെയ്യണമെന്ന പ്ലക്കാർഡുമേന്തി ഹാരി ജാഥയിലും പങ്കാളിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News