വര്‍ക്കല ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടെ വിദേശ വിനോദസഞ്ചാരി തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല പാപനാശത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് വിദേശ വിനോദസഞ്ചാരി മരിച്ചു. ഇംഗ്ലണ്ട് സ്വദേശി റോയി ജോണ്‍ ടെയ്‌ലര്‍ (55) ആണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30-ഓടെ ഹെലിപ്പാടിന് താഴെ പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടമുണ്ടായത്.

ALSO READ:ആസ്തി പൂര്‍ണമായി വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് സുപ്രീം കോടതി അഭിഭാഷക

റോയി ജോണും ഭാര്യയും കടലില്‍ കുളിക്കുകയായിരുന്നു. നന്നായി നീന്തലറിയുന്ന റോയി ജോണ്‍ സര്‍ഫിങ് നടത്തുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് തല മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ റോയി ജോണിനെ ലൈഫ് ഗാര്‍ഡുകള്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ:ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി മൂന്ന് വർഷങ്ങൾക്കു ശേഷം പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News