ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും ഉണ്ടാകില്ല; വന നിയമ ഭേദഗതി നടപ്പാക്കില്ല: മുഖ്യമന്ത്രി

pinarayi vijayan

വനം നിയമം ഭേദഗതിയിൽ ഒട്ടേറെ ആശങ്കകൾ നിലനിൽക്കുന്നു. 2013 ലാണ് ഇപ്പോൾ നടക്കുന്ന വനം നിയമ ഭേദഗതി ചർച്ചകൾ ആരംഭിച്ചത്. അത് യുഡിഎഫ് സർക്കാരിൻറെ കാലത്താണ്, അതിൻറെ തുടർനടപടികളാണ് പിന്നീട് ഉണ്ടായത്. ഇപ്പോൾ ഇതിൽ പല ആശങ്കകളും ഉയർന്നിട്ടുണ്ട്. ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും ഉണ്ടാകില്ലെന്നും. വന നിയമ ഭേദഗതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: വീണ്ടും ജീവനെടുത്ത് കാട്ടാന; നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു

ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയെ സർക്കാർ മനസിലാക്കുന്നു. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാണ് എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണ് അത് സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണമെന്നതിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. നീതിരഹിതമായ രീതിയിൽ വന ചൂഷണം ചെയ്യപ്പെടരുത്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചരണങ്ങൾ നടക്കുന്നുണ്ട് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സംസ്ഥാന നിയമസഭയുടെ പതിമൂന്നാം സമ്മേളനം ജനുവരി 17ന് ആരംഭിക്കും, 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിക്കുക ഫെബ്രുവരി 7ന്; സ്പീക്കർ

വന്യജീവി ആക്രമണം തുടർ കഥകളാകുന്നു. ഇന്നും ഒരു മരണം വന്യജീവി ആക്രമണത്തിൽ സംഭവിച്ചു. ഇത് എങ്ങനെ ശാശ്വതമായി പരിഹരിക്കാൻ സാധിക്കും എന്നതാണ് സർക്കാർ പരിശോധിക്കുന്നത്. 1972 ലെ കേന്ദ്ര നിയമമാണ് തടസ്സമായി നിൽക്കുന്നത് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഒരു വന്യജീവിയെ കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നുള്ളൂ.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും കൊല്ലുന്നതിനും സംസ്ഥാനം നിരവധി തവണ കേന്ദ്രത്തോട് അനുമതിക്ക് ആവശ്യപ്പെട്ടതാണ്. പക്ഷേ കേന്ദ്രം തുടർച്ചയായി അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടു ന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. എന്നും മുഖ്യമന്ത്രി പറഞ്ഞു.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെനേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്‍റ് പാസ്സാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ഓര്‍ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണം. അതിനായി മുന്‍കൈ എടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ തയാറാകണം എന്നും ഈ ഘട്ടത്തിൽ അഭ്യര്‍ത്ഥിക്കുകയാണ് എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News