വന നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് കോഴിക്കോട്ടെ മലയോര ജനത. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ വലിയ ആശ്വാസത്തിലാണ് മലയോര നിവാസികൾ.
വലിയൊരു ആശങ്കക്ക് അറുതിയായതിൻ്റെ സന്തോഷത്തിലാണ് മലയോര നിവാസികൾ. വന നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു മലയോര കർഷകർ. കോഴിക്കോട് ജില്ലയിൽ വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ വലിയ ആശ്വാസത്തിലാണ്. വനത്തോട് ചേർന്ന് താമസിക്കുന്നവർ വന വിഭവങ്ങളെ കൂടി ആശ്രയിച്ചാണ് കഴിയുന്നത്.
Also Read: കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ, വലിയ പ്രതിസന്ധിക്ക് തടയിടാൻ സാധിച്ചതായി വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് പറഞ്ഞു. നിയമം നടപ്പായാൽ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് മലയോര കർഷകർക്കും കുടുംബങ്ങൾക്കും ആശങ്കയുണ്ടായിരുന്നു. ഇത്തരം ആശങ്കകളെല്ലാം ഒഴിവാക്കാനും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ സാധ്യമായി.
വനനിയമ ഭോഗതിക്കെതിരെ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരത്തിന് പ്രതിപക്ഷം കളമൊരുക്കുമ്പോഴാണ് കർഷക പക്ഷം ചേർന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ആശ്വാസം പകർന്ന ഈ തീരുമാനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയേര ജനതക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here