സംസ്ഥാനത്തെ വനമേഖലകളിലെ കാട്ടാനകളുടെ കണക്കെടുപ്പിന് തുടക്കമായി

സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കാട്ടാനകളുടെ കണക്കെടുപ്പ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലും നടത്തിവരുന്നു. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം കൂടിയതും ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് പതിവാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സെൻസസ് വീണ്ടും നടത്താൻ തീരുമാനിച്ചത്. വയനാട്, ആനമുടി, പെരിയാർ, നിലമ്പൂർ എന്നിങ്ങനെ കേരളത്തിൽ നാല് എലിഫന്റ് റിസർവുകൾ ആണുള്ളത്. പെരിയാർ എലിഫന്റ് റിസർവിന്റെ ഭാഗമാണ് റാന്നി ഡിവിഷൻ.കേരളത്തിൽ പറമ്പിക്കുളം ടൈഗർ റിസേർവും പെരിയാർ ടൈഗർ റിസേർവുമാണ് സെൻസസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വനപ്രദേശത്തെ ബ്ലോക്കുകൾ ആയി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്

തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അഞ്ചു ബ്ലോക്കുകൾ ആണുള്ളത്.RNI 33 മൺപിലാവ്, RNI 34 പറക്കുളം പൂച്ചക്കുളം RNI 35 കുഞ്ഞിനാംകുഴിക്കോട്ട, RNI 36 കുടപ്പനത്തോട് RNI 37 കോടമല ഇവയാണ് തണ്ണിത്തോട് സ്റ്റേഷൻ പരിധിയിലെ ബ്ലോക്കുകൾ.

ഭൂപടങ്ങളും ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ആയ ലോക്കസ് ആപ്പും സെൻസസിന് ഉപയോഗിച്ചുവരുന്നു. ഒരു ബ്ലോക്കിൽ 3-4 പേരടങ്ങുന്ന വനപാലക സംഘമാണ് പങ്കെടുക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് കണക്കെടുപ്പ്. മൂന്നു ദിവസവും വ്യത്യസ്തമായ കണക്കെടുപ്പാണ് നടത്തുന്നത്. ആദ്യദിനം നിർദിഷ്ട ബ്ലോക്കിനുള്ളിൽ പൂർണ്ണമായും സഞ്ചരിച്ച് നേരിട്ട് ആനകളെ കാണാൻ ശ്രമിക്കും. രണ്ടാം ദിവസം ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള നേർരേഖയിലൂടെ സഞ്ചരിച്ച് ആനപ്പിണ്ഡത്തിന്റെ കണക്കെടുക്കുന്നു.മൂന്നാം ദിവസം ആനയെ കാണാൻ സാധ്യത കൂടുതലുള്ള അരുവികൾ,ചെറിയ തോടുകൾ, ഈറ്റക്കാനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഇത്തരം മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് നോഡൽ ഓഫീസർ ആയ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി രതീഷ് കുമാറിന് നൽകും. മെയ്‌ 17 നു ആരംഭിച്ച കണക്കെടുപ്പ് മെയ്‌ 19 നാണ് അവസാനിക്കുക.

2017 ലാണ് അവസാനമായി കാട്ടാനകളുടെ കണക്കെടുപ്പ് നടന്നത് പൊതുവേ തെളിഞ്ഞ കാലാവസ്ഥ ആയതിനാൽ സെൻസസ് ജോലികൾ സുഗമമായി നടന്നുവരുന്നു .പെരിയാർ എലിഫന്റ് റിസർവിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫീൽഡ് ഡയറക്ടർ കോട്ടയം P P പ്രമോദ് കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി സെൻസസ് ജോലികൾ വിലയിരുത്തി. തണ്ണിത്തോട് മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലെ സെൻസസ് ജോലികൾക്ക് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റെജികുമാർ നേതൃത്വം നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News