‘മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനവകുപ്പ് കർമ്മപദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്’: മന്ത്രി എ കെ ശശീന്ദ്രൻ

ചില ജില്ലകളിൽ വന്യമൃഗ ആക്രമണം കാരണം ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ആ വസ്തുത മനസ്സിലാക്കി പ്രതിരോധ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രൻ. ശാസ്ത്രീയമായ പ്രതിരോധ നടപടി വേണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്, അത് സംബന്ധിച്ച പ്രവർത്തനവും നടന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Also read:ടിവി ദേഹത്തേക്ക് മറിഞ്ഞുവീണു; മൂവാറ്റുപുഴയിൽ ചികിത്സയിലായിരുന്ന ഒന്നരവയസുകാരന് ദാരുണാന്ത്യം

‘വളരെ വേഗത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കും. വന്യമൃഗ ശല്യം തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനവകുപ്പ് കർമ്മപദ്ധതികൾ നടപ്പിലാക്കി വരുന്നു. വണ്ടി മൃഗങ്ങളുടെയും സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.വന്യജീവി സംഘർഷം കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ വാച്ചർമാരെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വന്യജീവികളുടെ ജനനനിയന്ത്രണം അനിവാര്യം. വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിന് സമഗ്രമായ നയം വേണമെന്ന് വനംമന്ത്രി പറഞ്ഞു.

Also read:മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ധാരണയായി മഹാവികാസ് അഘാഡി സഖ്യം

വന്യ മൃഗങ്ങളുടെയും സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. വന്യജീവി പ്രജനനത്തിന് സമഗ്രമായ നയവും നിയമവും വേണം. ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപരമായ അപേക്ഷ സമർപ്പിച്ചവർക്കെല്ലാം ധനസഹായം ഉറപ്പാക്കിയിട്ടുണ്ട്’ – മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News