അരിക്കൊമ്പന്‍ ദൗത്യം നാളെയും തുടരാന്‍ ഒരുങ്ങി വനം വകുപ്പ്

അരിക്കൊമ്പന്‍ ദൗത്യം നാളെയും തുടരാന്‍ ഒരുങ്ങി വനം വകുപ്പ്. രാവിലെ 8 മണി മുതല്‍ ദൗത്യം ആരംഭിക്കും. പുലര്‍ച്ചെ ആരംഭിച്ച ദൗത്യം അരിക്കുമ്പനെ കണ്ടെത്താനാകാതെ ഉപേക്ഷിക്കുകയായിരുന്നു. ദൗത്യം നാളെയും പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും.

ആദ്യദിവസം ലക്ഷ്യം കാണാനാകാതെ അരിക്കൊമ്പന്‍ ദൗത്യം അവസാനിച്ചു. അരിക്കൊമ്പനെ കണ്ടാല്‍ ആകാത്തത് ദൗത്യത്തിന് വലിയ തിരിച്ചടിയായി. നാളെയും അരിക്കുമ്പന്‍ ദൗത്യം തുടരുവാനുള്ള തീരുമാനത്തിലാണ് വനം വകുപ്പ്. രാവിലെ 8:00 മണിക്ക് തന്നെ ദൗത്യം ആരംഭിക്കും. ട്രാക്കിംഗ് ടീം പുലര്‍ച്ചെ മുതല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കും. ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വൈകിട്ട് 5 മണിയോടെ ബേസ് ക്യാമ്പിലേക്ക് തിരിച്ചെത്തി. പകല്‍ മുഴുവന്‍ ആനയെ തേടിയലഞ്ഞ ദൗത്യസംഘം ഒരു രാത്രിയുടെ വിശ്രമത്തിനുശേഷം കൊമ്പനെ തേടി കാടു കയറും. കൊമ്പന്‍ നിലവില്‍ ശങ്കരമണ്ടി വീട്ടിലാണ് എന്നാണ് സൂചന അങ്ങനെയെങ്കില്‍ അത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News