പാലക്കാട് കച്ചേരിപറമ്പിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടനയുടെ കുത്തേറ്റു

പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടനയുടെ ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്. തിരുവിഴാംകുന്ന ഫോറസ്റ്റ് ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം ജഗതീഷിനാണ് പരിക്കേറ്റത്. ജഗതീഷിനെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read:വിഐപി വാഹനങ്ങളിൽ അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കച്ചേരി പറമ്പ് മേലേക്കളം മുപ്പതേക്കറിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനെത്തിയതായിരുന്നു ആർ ആർ ടി സംഘം. ഇതിനിടെ ആന അക്രമിക്കാൻ വന്നപ്പോൾ ചിതറിയോടുന്നതിനിടെയാണ് ജഗദീഷിന് പരിക്കേറ്റത്. കാട്ടാനയെ ഓടിക്കുന്നതിനിടെ ആന തുമ്പികൈകൊണ്ട് തട്ടിയതായാണ് പറയുന്നത്. നട്ടെല്ലിന് പൊട്ടലേറ്റ് പാലക്കാട്‌ ചിറ്റൂർ സ്വദേശി ജഗതീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് 6 മണിയോടെയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News