മഹാരാഷ്ട്രയിലെ കുണ്ടാല്‍ അക്കാദമിയില്‍ 18 മാസത്തെ പരിശീനത്തിന് ശേഷം കോഴ്സ് പൂര്‍ത്തിയാക്കിയ 32 റേഞ്ച് ഫോറസ്റ്റ് ഓഫീസ് ട്രെയിനികള്‍ ഒരു വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനായി വനം വകുപ്പിന്റെ വിവിധ റേഞ്ചുകളില്‍ നിയമിതരായി. കേരളാ പിഎസ്.സിയുടെ സയന്‍സ്/എന്‍ജിനീയറിങ് വിഭാഗത്തില്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റ് മുഖേന നിയമിക്കപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരെയാണ് ഇന്നലെ പ്രായോഗിക പരിശീലനത്തിനായി നിയമിച്ചത്. പരിശീലന കാലയളവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ട്രെയിനികള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ആയിരിക്കും.
ALSO READ: കൊടിക്കുന്നിലിനെ പ്രോട്ടെം സ്പീക്കറാക്കാത്ത ബിജെപി നടപടി പ്രതിഷേധാര്‍ഹം: വി.എം.സുധീരന്‍
ഇവരുടെ പരിശീലനം പൂര്‍ത്തിയായാല്‍ വനം വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താനും അതുവഴി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മനുഷ്യ-വന്യജീവി സംഘര്‍ഷം നേരിടുന്നതിനും ഈ അംഗബലം ഉപകരിക്കുന്നതാണ്.
ALSO READ: കോഴിക്കോട് പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here