കൊല്ലത്ത് മതിൽക്കെട്ടിനുള്ളിൽ കുടുങ്ങിയ രാജവെമ്പാലയെ രക്ഷിച്ച് വനം വകുപ്പ്

kollam kobra rescue

കൊല്ലം തെൻമല മാമ്പഴതറയിൽ മതിൽക്കെട്ടിനുള്ളിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് രക്ഷകരായി വനം വകുപ്പ് സംഘം. മാമ്പഴതറ കുറവൻ തവളത്താണ് മതിലിലെ കല്ലുകൾക്കിടയിൽ പാമ്പ് അകപ്പെട്ടത്. സമീപത്തെ എസ്റ്റേറ്റിലെ തൊഴിലാളികളാണ് രാജവെമ്പാല കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

തുടർന്ന് എസ്റ്റേറ്റ് തൊഴിലാളികൾ വനംവകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പിന്റെ റാപ്പിഡ് റെസ്ക്യൂ ടീം എത്തി രാജവെമ്പാലയെ മതിൽ കെട്ടിനുള്ളിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷം ആരോഗ്യസ്ഥിതി തൃപ്തികരം ആണെങ്കിൽ രാജവെമ്പാലയെ ഉൾവനത്തിൽ തുറന്നു വിടും.

ALSO READ; മണിപ്പൂര്‍ വിഷയം;ഭീകരര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്ത്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് ജെ പി നദ്ദ

NEWS SUMMERY: A forest department team rescued a king cobra trapped inside a wall in the Kollam Thenmala mango grove. Workers from a nearby estate discovered the trapped cobra and informed the forest department, which promptly arrived to carry out the rescue

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration