കാസർഗോഡ് ബേളൂരിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 135 കിലോ ചന്ദനമുട്ടി

sandalwood seized

കാസർഗോഡ് ബേളൂരിൽ 135 കിലോ ചന്ദനമുട്ടി പിടികൂടി. പൂതങ്ങാനം പ്രസാദിന്റെ വീട്ടിൽ നിന്നാണ് ചന്ദനമുട്ടികൾ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 5 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. ചന്ദനം കടത്താൻ ഉപയോഗിച്ച 2 കാറുകളും കസ്റ്റഡിയിലെടുത്തു.

കൂട്ടുപ്രതിയായ ഷിബു രാജിനെ തന്റെ മൂന്നാം മൈലിലെ കടയുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read; കൊല്ലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി രതീശൻ, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി എം സിനി, ധനജ്ഞയൻ, എം എൻ സുജിത്, ഡ്രൈവർമാരായ പ്രദീപ്, റെനീഷ്, വിജേഷ് കുമാർ എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News