ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്പന് ചികിത്സയുമായി വനം വകുപ്പ്

treatment for murivalan komban

ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്പന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചു. കഴിഞ്ഞ 21 നാണ് മുറിവാലൻ കൊമ്പനെ ചക്കക്കൊമ്പൻ ആക്രമിച്ചത്. ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്.

Also Read; ഇനിയുമൊരു കൽപന ചൗള ആവർത്തിക്കില്ല , റിസ്‌ക്കെടുക്കാനില്ലെന്നുറച്ച് നാസ; ബോയിങ് സ്റ്റാര്‍ലൈനര്‍ തിരികെയെത്തിക്കാനുള്ള തീയതി പ്രഖ്യാപിച്ചു

മുറിവാലൻ കൊമ്പൻ്റെ പിൻഭാഗത്ത് 15 ഇടത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റതിനെത്തുടർന്ന് ഇടതു കാലിൻ്റെ സ്വധീനം നഷ്ടപ്പെട്ട മുറിവാലൻ കൊമ്പനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ചു വരുകയായിരുന്നു. ചക്കക്കൊമ്പൻ്റെ കുത്തേറ്റ് മുറിവേറ്റ ഭാഗം പഴുത്തതാണ് ഒറ്റയാൻ അവശനിലയിലാകാൻ കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

Also Read; ഇതാണ് ശിക്ഷ! 3,500 വർഷം പഴക്കമുള്ള ഭരണി അബദ്ധത്തിൽ പൊട്ടിച്ച നാല് വയസ്സുകാരനോട് മ്യൂസിയം അധികൃതർ പ്രതികരിച്ചത് ഇങ്ങനെ…

ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ മുറിവാലൻ കൊമ്പനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്. കിടപ്പിലായ മുറിവാലൻ കൊമ്പൻ വെള്ളം കുടിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News