വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായി വനം വകുപ്പ്.തൂപ്ര അംഗനവാടിക്ക് സമീപം പ്രദേശ വാസികൾ കടുവയെ കണ്ടു.രാത്രി 7:20 ഓടുകൂടിയാണ് കടുവയെ കണ്ടത്.വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കടുവയുടെ സാന്നിധ്യം.റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മാനന്തവാടി ബത്തേരി റേഞ്ചുകളിലെ 130 RRT അംഗങ്ങളും വനപാലകരും ചേർന്നാണ് കടുവയ്ക്കായി തെരച്ചിൽ നടത്തുന്നത്. തെർമൽ ഡ്രോൺ അടക്കം ഉപയോഗിച്ച് കടുവയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കടുവയുടെ ആക്രമണ ഭീതി നിലനിൽക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ 8,9 ,13 വാർഡുകളിൽ കർഫ്യൂ തുടരുകയാണ്. ആടി കൊല്ലി, ആശ്രമ കൊല്ലി, അച്ചന ഹള്ളിവാർഡുകളിലാണ് കർഫ്യൂ തുടരുന്നത്.
ALSO READ; പത്തനംതിട്ടയിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പോലീസ് പിടിയിൽ
കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നാരകത്തിൽ ജോസിൻ്റെ ആടിനെ കടുവ പിടിച്ചത് മുതൽ പുൽപ്പള്ളി പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുകയാണ്. 5 ആടുകളെയാണ് ഇതിനകം കടുവ കൊന്നിട്ടുള്ളത്. കൂടുകൾ, ക്യാമറ എന്നിവ സ്ഥാപിച്ച് കടുവയെ കുരുക്കാനുള്ള ശ്രമത്തിലാണ് വനപാലകർ. ‘ബത്തേരി, മാനന്തവാടി റേഞ്ചിലെ ആർആർ ടീമും വനപാലകരും ആണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here